എൽഡിഎഫ‌് കുറ്റ്യാടി നിയോജക മണ്ഡലം കൺവൻഷൻ സംഘടിപ്പിച്ചു

By | Thursday March 14th, 2019

SHARE NEWS
നാദാപുരം; വടകര പാർലമെന്റ‌് മണ്ഡലം തിരിച്ചുപിടിക്കുമെന്ന ആഹ്വാനവുമായി ആയിരങ്ങൾ അണിനിരന്ന‌്  എൽഡിഎഫ‌് കുറ്റ്യാടി നിയോജക മണ്ഡലം കൺവൻഷൻ. കത്തുന്ന വെയിലിനെ വകവെക്കാതെ എത്തിയ പ്രവർത്തകരെ സാക്ഷിയാക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രഖ്യാപനവും നടന്നു.
പകൽ രണ്ടോടെ തന്നെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന‌് വാഹനങ്ങളിലെത്തിയ എൽഡിഎഫ‌് പ്രവർത്തകർ ആയഞ്ചേരി ടൗണിലെ വേദിക്കു മുന്നിൽ നിലയുറപ്പിച്ചു. വടകര പാർലമെന്റ‌് മണ്ഡലം തെരെഞ്ഞെടുപ്പ‌്  കമ്മറ്റി ചെയർമാനും എൽജെഡി ജില്ലാ പ്രസിഡന്റുമായ മനയത്ത‌് ചന്ദ്രൻ കൺവൻഷൻ ഉദ‌്ഘാടനം ചെയ‌്തു.
   രാഷ‌്ട്രീയ പ്രബുദ്ധയുടെ പോർക്കളമായ വടകര മണ്ഡലം ഇടതു മുന്നണി തിരിച്ചുപടിക്കുമെന്നും വടകരയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ജയിക്കുന്ന സ്ഥാനാർഥിയായിരിക്കും പി ജയരാജനെന്നും അദ്ദേഹം പറഞ്ഞു. രാഷ‌്ട്രീയം പറഞ്ഞ‌് വോട്ട‌് പിടിക്കാൻ ബിജെപിക്കും  കോൺഗ്രസിനും കഴിവില്ല. അതുകൊണ്ടാണ‌് തെരെഞ്ഞെടുപ്പ‌് കമ്മീഷൻ വിലക്കിയിട്ടും ശബരിമല തെരെഞ്ഞെടുപ്പ‌് വിഷയമാക്കുമെന്ന‌് ഇവർ പറയുന്നത‌്.  മത്സരിക്കാൻ സ്ഥാനാർഥിയില്ലാത്ത സ്ഥിതിയിലേക്ക‌് യുഡിഎഫ‌് സംവിധാനം മാറി. ജീവകാരുണ്യ പ്രവർത്തനത്തിന്റെ പ്രതീകമായ പി ജയരാജനെയാണ‌് വടകരക്ക‌് വേണ്ടതെന്നും മനയത്ത‌് ചന്ദ്രൻ പറഞ്ഞു. പി സുരേഷ‌്ബാബു അധ്യക്ഷനായി. സി ഭാസ‌്കരൻ, കെ പി കുഞ്ഞമ്മദ‌്കുട്ടി, കെ കെ ലതിക, കെ കെ ദിനേശൻ, കെ ടി കുഞ്ഞിക്കണ്ണൻ, ടി കെ കുഞ്ഞിരാമൻ, ടി പി ഗോപാലൻ, എൽഡിഎഫ‌് ജില്ലാ കൺവീനർ മുക്കം മുഹമ്മദ‌്, കെ കെ സുരേഷ‌്, അഡ്വ. പി വസന്തം, ചെറിയത്ത‌് വിനോദൻ, സത്യചന്ദ്രൻ, കെ എം ബാബു, ആയാടത്തിൽ  രവീന്ദ്രൻ, കെ പി പവിത്രൻ എന്നിവർ സംസാരിച്ചു. കെ കെ നാരായണൻ സ്വാഗതം പറഞ്ഞു

 

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്