Categories
Latest

കാട്ടാനയിറങ്ങി ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം

നാദാപുരം : വളയം – ചെക്യാട് പഞ്ചായത്തുകളുടെ മലയോരത്ത് ഒരിടവേളയ്ക്കുശേഷം കണ്ടിവാതുക്കൽ മലയോരത്ത് കാട്ടാനക്കൂട്ടം കൃഷിയിടത്തിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.

കണ്ണവം വനത്തിൽനിന്നാണ് ആനകൾ കൂട്ടത്തോടെ ജില്ലയിലെ കൃഷിഭൂമിയിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും പ്രവേശിക്കുന്നത്.

വനമേഖലയോട് ചേർന്ന ആയോട് മലയിൽ യുവകർഷകർ കൃഷിചെയ്ത 500-ഓളം കുലച്ച വാഴകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.

ബാങ്കിൽനിന്നും മറ്റും വായ്പയെടുത്താണ് കഴിഞ്ഞവർഷത്തെ ലോക് ഡൗൺ സമയത്ത് യുവ കർഷകസംഘം മലയോരത്ത് കൃഷി തുടങ്ങിയത്.

ഒരു വർഷത്തിനിടെ പലതവണ കാട്ടാനയിറങ്ങി ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഇവർക്കുണ്ടാക്കിയത്.

ചക്കാലയിൽ സിബിച്ചന്റെ അഞ്ഞൂറോളം വാഴയും മരച്ചീനിയും ചേമ്പും ഉൾപ്പെടെയുള്ള കൃഷി പലതവണയായി ആനയും കാട്ടുപന്നിയും നശിപ്പിച്ചു.

കഴിഞ്ഞദിവസം ഇവരുടെ കൃഷിയിടത്തിലെത്തിയ കാട്ടാനകൾ കുലച്ചതും മുളപൊട്ടിയതുമായ വാഴകൾ ചവിട്ടിമെതിക്കുകയും ഭക്ഷിക്കുകയും ചെയ്തു.

കാട്ടാനശല്യം തടയാൻ വനംവകുപ്പ് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.

കാട്ടാനകളെ തടയാൻ കമ്പിവേലി സ്ഥാപിക്കുമെന്ന് വനംവകുപ്പ്, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ യോഗത്തിൽ വനംവകുപ്പ് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ചില ഭാഗങ്ങളിൽ മാത്രമാണ് കമ്പിവേലി സ്ഥാപിച്ചത്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Lakhs of rupees worth of crop damage due to deforestation

NEWS ROUND UP