വാണിമേല്‍ പഞ്ചായത്തില്‍ മാസ്ക്കുകള്‍ വിതരണം ചെയ്ത് ലെജന്റെസ് ക്ലബ് പ്രവര്‍ത്തകര്‍

By | Wednesday May 27th, 2020

SHARE NEWS


വാണിമേല്‍: കൊറോണ മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാസ്ക് വിതരണവുമായി കുനിയില്‍ പീടികയിലെ ലെജന്റെസ് ക്ലബ്.
ക്ലബ് ചെയര്‍മാന്‍ ഹുസൈന്‍ വാണിമേല്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ ഒ.സി ജയന് മാസ്ക്ക് കൈമാറി.

കോട്ടൺ മാസ്ക്കുകൾ കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാവുന്ന രീതിയിലുള്ള മാസ്ക്കുകൾ ആണ് വിതരണം ചെയ്തത്. പെരുന്നാള്‍ ദിനത്തില്‍ ഉള്‍പ്പെടെ ക്ലബ്ബിന്റെ പരിധിയിൽവരുന്ന എല്ലാം വീടുകളിലും 1300 ഓളം മാസ്‌ക്കുകൾ സൗജന്യമായി വിതരണം ചെയ്തിരുന്നു.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എം കെ മജീദ്‌. അഷ്റഫ് കൊറ്റാല ക്ലബ് പ്രവര്‍ത്തകരായ അര്‍ഷാദ് ,അസു, സുഹൈല്‍ , മുസാക്കില്‍ എന്നിവര്‍ പങ്കെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്