Categories
Latest

കുട്ടികളെല്ലാം ചാച്ചാജിമാരാകട്ടെ – കൈതപ്രം

നാദാപുരം: നെഹറുവിന്റെ വാത്സല്യം , സ്നേഹം, പ്രവർത്തന ശൈലികൾ, ചിന്താധാരകൾ എന്നിവ ഉൾക്കൊണ്ട് ഓരോ കുട്ടിക്കും നെഹറുവായി ജീവിക്കാൻ കഴിയട്ടെ എന്ന് പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവും സംഗീത സംവിധായകനും, ഗായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ആശംസിച്ചു.

അരൂർ യു.പി.സ്കൂൾ ശിശുദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്നേഹവും ഐക്യവും പരസ്പര സഹകരണവുമാണ് ഈ കൊവിഡ് കാലത്ത് ഉയർത്തിപ്പിടിക്കേണ്ടതെന്നും കുഞ്ഞുങ്ങളുടെ അവകാശങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കുമുള്ള പദ്ധതികൾ നടപ്പിലാക്കിക്കൊണ്ട് ചാച്ചാജികാട്ടി തന്ന നന്മയുടെയും സ്നേഹത്തിന്റെയും സന്ദേശം ഉർത്തിപ്പിടിക്കാൻ നമുക്ക് പ്രചോദനമാകട്ടെ എന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രടറി ഡോ.ഷിജു ഖാൻ ശിശുദിന സന്ദേശത്തിൽ വ്യക്തമാക്കി.

പി.ടി.എ പ്രസിഡണ്ട് വി.പി.സുനി അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപകൻ പി. കെ.ജ്യോതികുമാർ , തൂണേരി ബി.പി.സി. മനോജ് പി.പി. ബി.ആർ.സി. ട്രെയിനർ സുരേന്ദ്രൻ വി.എം, എം.പി. ടി എ ചെയർപേഴ്സൺ സുജിന പി.സി. പ്രശാന്ത് കുമാർ സി.എച്ച് , സ്റ്റാഫ് സെക്രട്ടറി എം.ജി.കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.

കുട്ടികളുടെ വിവിധ കലാപരിപാടികളും ഓൺലൈൻ ആയി നടത്തി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Let all the children be Chachajimas - Kaithapram

NEWS ROUND UP