ലൈഫ് ഭവന പദ്ധതി പാവങ്ങൾക്ക് തണലാകുന്നു; വളയത്ത് ആദ്യ വീട് പൂർത്തിയായി

By | Wednesday June 12th, 2019

SHARE NEWS

വളയം:  എൽ ഡിഫ് സർക്കാർ സംസ്ഥാനത്ത്  നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതി പാവങ്ങൾക്ക് ആശ്വാസമാകുന്നു. വളയം പഞ്ചായത്തിൽ  നിർമ്മാണം പൂർത്തിയായി അവസാന മിനുക്ക്‌ പണിയും തീര്‍ത്ത  ആദ്യ വീ ട്  യാഥാർഥ്യമായി.

Loading...

വളയം പഞ്ചായത്ത്   അഞ്ചാംവാർഡിലെ പിലാവുള്ളതിൽ കുന്നുമ്മൽ ദേവിയുടെ വീടാണ് പൂർത്തിയായി പഞ്ചായത്ത് നമ്പർ നൽകിയിട്ടുള്ളത്. വിവിധ വാർഡുകളിലായി 12 വീടുകൾ ഇതിനകം പൂർത്തിയായി വരുന്നുണ്ട്. പഞ്ചായത്തിൽ 146 വീടുകളാണ്  ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇതിൽ 128 പേർക്ക് ആദ്യ ഗടു അനുവദി ച്ചിട്ടുണ്ട്.

118 വീടുകളുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു . നാല് ലക്ഷം രൂപയാണ് വീട് നിര്‍മ്മാണത്തിന് സർക്കാർ നൽകുന്നതെന്നും പഞ്ചായത്ത് സെക്രട്ടറി വിനു ജോസ് കൂരാച്ചുണ്ടും അസിസ്റ്റന്റ് സെക്രട്ടറി വിനോദും അറിയിച്ചു.

ലൈഫ് ഭവന പദ്ധതിക്ക്  കേന്ദ്ര സര്‍ക്കാരിന്റെ ഒരുരുപയുടെ പോലും സാമ്പത്തിക  സഹായം ഇല്ല . രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ ഗ്രാമ പഞ്ചായത്തുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായി വായ്പ്പ എടുക്കുന്ന തുകയാണ്  ഒരു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നല്‍കും , എണ്‍പതിനായിരം രൂപ ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകള്‍ വിഹിതമായി നല്‍കും .

 

 

കത്വ കുടുംബത്തിന് നീതിലഭിക്കുമ്പോൾ ആഹ്ലാദത്തിലാണ് രണ്ട് നാദാപുരത്തകാര്‍ . യൂത്ത് ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈറും നാദാപുരം ജാതിയേരി സ്വദേശിയും അബുദാബിയിലെ ഹോട്ടൽ വ്യവസായിയുമായ കുഞ്ഞിപറമ്പത്ത് റസാഖുമാണ് ആ നാദാപുരത്തുകാര്‍.……..വീഡിയോ കാണാന്‍

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്