മിന്നല്‍ വാഹന പരിശോധന! ജില്ലയില്‍ ഒറ്റദിവസം കൊണ്ട് പിഴയായി ലഭിച്ചത് 7.30 ലക്ഷം

By | Monday December 2nd, 2019

SHARE NEWS

കോ​ഴി​ക്കോ​ട്: ഉ​ത്ത​ര​മേ​ഖ​ല പ​രി​ധി​യി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ മി​ന്ന​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 728600 രൂ​പ പി​ഴ ഈ​ടാ​ക്കി. ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത 340 ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രെ പി​ടി​കൂ​ടി. സീ​റ്റ് ബ​ൽ​റ്റ് ധ​രി​ക്കാ​ത്ത​തി​ന് 95 പേ​രി​ൽ​നി​ന്നും, ഡ്രൈ​വിം​ഗി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച​തി​ന് എ​ട്ടു പേ​രി​ൽ​നി​ന്നും പി​ഴ ഈ​ടാ​ക്കി.

മ​റ്റ് കേ​സു​ക​ൾ: ഹെ​ഡ് ലൈ​റ്റ് ത​ക​രാ​ർ- 21, പ​രു​ക്ക​ൻ ഡ്രൈ​വിം​ഗ്- ര​ണ്ട്, ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത​വ​ർ- 25, ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ര​ണ്ടി​ല​ധി​കം യാ​ത്ര​ക്കാ​ർ – 24, ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത​വ​ർ- 52, ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത​വ​ർ- എ​ട്ട്, ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​തി​ന് – ഒ​ന്പ​ത്, എ​യ​ർ ഹോ​ൺ ഉ​പ​യോ​ഗി​ച​തി​ന്- 21, സ​ൺ ക​ൺ​ട്രോ​ൾ ഫി​ലിം ഉ​പ​യോ​ഗി​ച്ച​തി​ന് – എ​ട്ട്, ബ്രേ​ക്ക് ലൈ​റ്റി​ന്റെ ത​ക​രാ​ർ – 27, വാ​ഹ​ന​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത കൂ​ട്ടി​ചേ​ർ​ക്ക​ൽ- 52 , റോ​ഡ് നി​കു​തി അ​ട​യ്ക്കാ​ത്ത​തി​ന്- 11, മ​റ്റ് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ 244. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ പി.​എം. ഷ​ബീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ മൊ​ത്തം 951 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്