Categories
Latest

കുളമുള്ളതിൽ കുഞ്ഞ്യേക്കനെ അനുസ്മരിച്ചു

എടച്ചേരി : സോഷ്യലിസ്റ്റ് നേതാവും പ്രമുഖ സഹകാരിയുമായിരുന്ന കുളമുള്ളതിൽ കുഞ്ഞ്യേക്കനെ എൽ ജെ ഡി എടച്ചേരി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.

എടച്ചേരി നോർത്തിൽ പ്രകടനം നടത്തി തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം എൽ ജെ ഡി സംസ്ഥാന ജന: സിക്രട്ടറി ഇ പി ദാമോധരൻ ഉൽഘാടനം ചെയ്തു.

മേഖലാ കമ്മറ്റി പ്രസിഡൻ്റ് ടി കെ ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എൽ വൈ ജെ ഡി സംസ്ഥാന ജന: സിക്രട്ടറി ഇ കെ സജിത്ത് കുമാർ, എൽ ജെ ഡി എടച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് വത്സരാജ് മണലാട്ട്, കെ രജീഷ് ,ഭാസ്കരൻ കോമത്ത്, എടച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീജ പാലപ്പറമ്പത്ത്, ഇ കെ കുഞ്ഞികണ്ണൻ എന്നിവർ സംസാരിച്ചു.

കാലത്ത് സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ എൽ.ജെ.ഡി പ്രവർത്തകർ പങ്കെടുത്തു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: LJD Edachery Regional Committee commemorates Kunjyekkane, a socialist leader

NEWS ROUND UP