Categories
Latest

വാണിമേൽപ്പുഴ സംരക്ഷിക്കാൻ വിവിധ പദ്ധതികളുമായി നാട്ടുകാർ

നാദാപുരം : മയ്യഴിപ്പുഴയുടെ ആരംഭകേന്ദ്രമായ വാണിമേൽപ്പുഴ സംരക്ഷിക്കാൻ വിവിധ പദ്ധതികളുമായി നാട്ടുകാർ രംഗത്ത്.

പരിസ്ഥിതിപ്രേമികളുടെയും പുഴയോരവാസികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുഴസംരക്ഷണസമിതി രൂപവത്കരിച്ചു.

പുഴ കൈയേറ്റവും മാലിന്യംതള്ളലും അശാസ്ത്രീയ സമീപനങ്ങളുമായി പുഴ നാശത്തിന്റെ വക്കിലാണെന്ന് നാട്ടുകാരുടെ യോഗം ചൂണ്ടിക്കാട്ടി.

വാണിമേലിലെ എല്ലാ വാർഡിലും പുഴയോരസഭകൾ ചേരാനും വാർഡുതല പുഴസംരക്ഷണസമിതികൾ രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു.

പുഴ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിദഗ്‌ധരുടെ പങ്കാളിത്തത്തോടെ പഠനറിപ്പോർട്ട് തയ്യാറാക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വിപുലമായ കൺവെൻഷൻ ഉടനെ വിളിച്ചുചേർക്കും.

ഭൂമിവാതുക്കലിൽ ചേർന്ന യോഗത്തിൽ ഗ്രാമപ്പഞ്ചായത്തംഗം സി.കെ. ശിവറാം അധ്യക്ഷനായി. പരിസ്ഥിതിപ്രവർത്തകൻ വിജയൻ കൈനാടത്ത് ഉദ്ഘാടനംചെയ്തു.

ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ റംഷിദ് ചേരനാങ്കണ്ടി, പറമ്പത്ത് റസാഖ്, കെ.ടി.കെ. മുഫീദ റാഷിദ്, വിഭാസ്, പ്രമോദ്, കെ.പി. രാജീവൻ, ജലീൽ ചാലക്കണ്ടി എന്നിവർ സംസാരിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP