കല്ലാച്ചി സ്വദേശിയെ മംഗലാപുരത്ത് മരത്തില്‍ ചങ്ങലയിട്ട് പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി

By | Saturday March 9th, 2019

SHARE NEWS

 

Loading...

നാദാപുരം:  മംഗലാപുരം 100 കിലോ മീറ്റര്‍ അകലെ വനത്തില്‍ കല്ലാച്ചി പഴന്തോങ്ങ് സ്വദേശിയെ മംഗലാപുരത്ത് മരത്തില്‍ ചങ്ങലയിട്ട് പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി .

മംഗലാപുരത്തെ മലയാളി വ്യാപാരികള്‍ പ്രചരിപ്പിച്ച വാട്സ്ആപ്പ് ഫോട്ടോയും സന്ദേശവും വഴിയാണ് ആളെ തിരിച്ചറിഞ്ഞത്.കല്ലാച്ചി പഴന്തോങ്ങിലെ ആലോള്ളപറമ്പത്ത് ചെറിയ കോയ തങ്ങള്‍ (45)നെയാണ്  പൂട്ടിയിട്ടത്.

മംഗലാപുരം മുംബൈ റൂട്ടില്‍ നാവുണ്ട എന്ന സ്ഥലത്താണ് കാല്‍ ചങ്ങലയോട് ബന്ധിപ്പിച്ച നിലയില്‍ ഒരാളെ ശനിയാഴ്ച രാവിലെ നാട്ടുകാര്‍ കണ്ടെത്തിയത്.

കാഞ്ഞങ്ങാട് സ്വദേശിയും നാാവുണ്ടയിലെ വ്യാപാരിയുമായ റംസാനാണ് ചെറിയ കോയ തങ്ങളുടെ ബന്ധിപ്പിച്ച നിലയിലെ ഫോട്ടോ കൊയിലാണ്ടി സ്വദേശിയായ സുഹൃത്തിന് അയച്ചുകൊടുത്തത്.ഇദ്ദേഹം നാദാപുരം മേഖലയിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ഫോട്ടോ കൈമാറുകയായിരുന്നു.

കോയ തങ്ങളോടൊപ്പം പംിച്ച നാദാപുരത്തെ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കെ.എം.രഘുനാഥ് തിരിച്ചറിഞ്ഞത്.ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സഹോദരി ഞായറാഴ്ച രാവിലെ മംഗലാപുരത്ത് എത്തും.

ചങ്ങല മൂന്ന് പൂട്ടുകള്‍കൊണ്ട് ബന്ധിപ്പിച്ച നിലയിലായിരുന്നു.നാട്ടുകാര്‍ പൂട്ട് തകര്‍ത്ത് തങ്ങളെ ബൈന്ധൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ബന്ധുക്കളാണ് പൂട്ടിയതെന്നു ചെറിയ കോയ തങ്ങള്‍ പറഞ്ഞതായി മംഗലാപുരത്തെ വ്യാപാരികള്‍ പറയുന്നു.ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും കാല്നടയാത്രയായാണ് മംഗലാപുരത്ത് എത്തിയതെന്നുമാണ് പോലീസിന് ലഭിച്ച വിവരം .

ഇയാളെ വ്യാഴാഴ്ച ഉച്ചയ്ക്ക് മാവുന്ത വളപ്പില്‍ കണ്ടിരുന്നതായി ഇവിടത്തെ ഒരു മൊബൈല്‍ഷോപ്പ് ഉടമ ട്രൂ വിഷന്‍ ന്യൂസിനോട് പറഞ്ഞു.

 

നേട്ടങ്ങളുടെ കൊടുമുടിയിൽ എത്തി നില്ക്കുന്ന നികിതാ ഹരിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കയാണ് ട്രൂവിഷൻ വടകര ന്യൂസ്…..https://youtu.be/jgRKrK9whkM

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്