ബാങ്കുവിളി മുഴങ്ങുന്നത് ഹൃദയങ്ങളിലേക്ക് ; അത്താഴച്ചോറ് നൽകി സ്നേഹത്തണലേകുകയാണ് നാദാപുരം പള്ളി

By | Tuesday May 21st, 2019

SHARE NEWS

നാദാപുരം: ഉച്ച ഭാഷിണി ഉപയോഗിക്കാത്ത ചുരുക്കം ചില പള്ളികളിലൊന്നാണ് നാദാപുരം പള്ളി. പുണ്യ റമസാൻ കാലത്തsക്കം പള്ളി നിറഞ്ഞ് വിശ്വാസികൾ എത്തിയാലും മതപണ്ഡിതരക്കമുള്ളവരുടെ പ്രഭാഷണങ്ങൾ ഉച്ചഭാഷിണിയില്ലാതെ ആസ്വാദ്യമാവും വിധം കാതുകളിൽ എത്തുന്നത് പള്ളിയുടെ നിർമ്മാണത്തിലെ പ്രത്യേകതയാണ്.

Loading...

ഉച്ചഭാഷിണികൾ മുഴങ്ങുന്നത് നാദാപുരം  വലിയ ജുമാ അത്ത് പളളിയില്‍ പതിവില്യെങ്കിലും  അത്താഴച്ചോറ് നൽകിയും പഴമയുടെ പ്രൗഢി നിലനിർത്തിയും വിശ്വാസികൾക്ക് സ്നേഹത്തണലേകുകയാണ്  നാദാപുരം പള്ളി.

മൂന് നിലകളിൽ പടുത്തുയർത്തിയ പള്ളിയിൽ പ്രത്യേക ദിവസങ്ങളിൽ മൂവായിരത്തിലധികമുള്ളവരാണ് പ്രാർത്ഥനക്ക് എത്താറുള്ളത്. കാതടപ്പിക്കുന്ന ശബ്ദ കോലാഹലങ്ങൾക്കപ്പുറം മനസ്സുകളുടെ കൂടിച്ചേരലുകൂടിയാണ് നാദാപുരം പള്ളി.

കാലങ്ങളായി   റംസാന്‍ മാസത്തിലെ എല്ലാ ദിവസവും ജുമാ അത്ത് പളളിയില്‍ അത്താഴ ചോറിനായി നിരവധി പേര്‍ എത്തും.പതിറ്റാണ്ടുകള്‍ക്ക് മുമ്പ് റമളാന്‍ മാസത്തില്‍ രാത്രിയില്‍ പളളിയിലെത്തുന്നവര്‍ക്കും,വഴിയാത്രക്കാര്‍ക്കും വേണ്ടിയാണ് പളളിയോട് ചേര്‍ന്ന് അത്താഴ ചോര്‍ ഒരുക്കിയത് ഇന്നും പഴമയുടെ പ്രൗഢിയോടെ തുടരുകയാണ് അത്താഴ ചോർ വിതരണം.

ആവശ്യമുളളവര്‍ക്ക് തറാവി നിസ്‌കാരത്തിന് ശേഷം പളളിയില്‍ നിന്ന് ടോക്കണ്‍ നൽകിയാണ് ഇപ്പോൾ അത്താഴച്ചോർ നൽകുന്നത് .ഭക്ഷണം പാകം ചെയ്ത് നശിപ്പിക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ടോക്കൻ സംമ്പ്രദായമേർപ്പെടുത്തിയത്   .ടോക്കണ്‍ അനുസരിച്ച് പുലര്‍ച്ചെ മൂന്ന് മണിയോടെ ഭക്ഷണം വിതരണവും നടത്തും.നാദാപുരം മേഖലയില്‍ അത്താഴ ചോര്‍ നല്‍കുന്ന ഏക പളളിയാണ് നാദാപുരം വലിയ ജുമാ അത്ത് പളളി എന്ന് പഴമക്കാര്‍ പറയുന്നു..

മേനക്കോത്ത് അഹമ്മദ് മൗലവിയാണ് നാദാപുരം ജുമാ അത്ത് പളളിയിൽ മൂനര പതിറ്റാണ്ടായി ഖാളിയായിട്ട്.അദ്ദേഹം ഖാളിയായിട്ട് പതിനാറ് വര്‍ഷത്തിന് ശേഷം പളളിയില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പളളിയോട് ചേര്‍ന്ന് തന്നെ കേന്റീന്‍ തുടങ്ങുകയും നോമ്പ് കാലത്ത് അത്താഴ ചോര്‍ പളളി കേന്റീനില്‍ വെച്ച് വിതരണവും തുടങ്ങി.

നാല് മുത്തവല്ലിമാരുടെ നേതൃത്വത്തിലുളള കമ്മിറ്റിയാണ് വലിയ ജുമാ അത്ത് പളളിക്കുളളത്.കിഴക്കേ മഠത്തില്‍ കുഞ്ഞബ്ദുളള പ്രസിഡന്റായും,സി .വി സുബൈര്‍ ഹാജി സെക്രട്ടറിയുമായുളള കമ്മിറ്റിയാണ് പള്ളിയെ നയിക്കുന്നത്.നാദാപുരത്തിന്റെ ചരിത്രത്തോടൊപ്പം ഇഴചേർന്ന് വിശ്വാസികളുടെ നാഢിയിടിപ്പാണ് നാദാപുരം വലിയ ജുമ മസ്ജിദ്

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്