എം പി കുഞ്ഞാലി മുസ്ലിയാരുടെ സ്മരണക്ക്; നാദാപുരം ഗവ . യു പി സ്കൂളിൽ അറബിക് ലൈബ്രറി

By | Thursday November 15th, 2018

SHARE NEWS

നാദാപുരം : പ്രമുഖ പണ്ഡിതനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന എം പി കുഞ്ഞാലി മുസ്ലിയാരുടെ സ്മരണക്ക് നാദാപുരം ഗവ .
യു പി സ്കൂളിൽ അറബിക് ലൈബ്രറി സ്ഥാപിക്കുന്നു .

ഇതിന് ആവശ്യമായ തുക കുഞ്ഞാലി മുസ്ലിയാരുടെ മകനും വ്യാപാര പ്രമുഖനുമായ ഇഖ്ബാൽ കളരിക്കണ്ടി ഹെഡ്മാസ്റ്റർ
പി സി മൊയ്തുവിന് കൈമാറി .

സ്കൂളിൽ നടന്ന ചടങ്ങിൽ , നാദാപുരം പ്രസ് ക്ലബ് പ്രസിഡണ്ട്  എം കെ അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി . അധ്യാപകരായ  പി കെ നസീമ , ഇ .ബഷീർ , പി പ്രമോദ് എന്നിവർ സംസാരിച്ചു .

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read