വിദ്യാരംഗം ഉദ്ഘാടനത്തിന് കലാപ്രവർത്തകനെ ആദരിച്ച് വിദ്യാർത്ഥികൾ

By | Thursday July 11th, 2019

SHARE NEWS


പാറക്കടവ്: നാടക-സിനിമാനടനും കലാപ്രവർത്തകനുമായ അശോകൻ വളയത്തെ ഉമ്മത്തൂർ എസ്.ഐ.ഹയർ സെക്കന്ററി സ്കൂളിൽ ആദരിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കലാകാരനെ ആദരിക്കാൻ വിദ്യാർത്ഥികൾ വേദിയൊരുക്കിയത്. യു.സി.അബ്ദുൽ വാഹിദ് അശോകനെ പൊന്നാടയണിയിച്ചു. എൻ. കെ കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു.

വായനാ വാരാചരണമത്സരങ്ങളിലെ വിജയികൾക്ക് വി.പി.ഷീബ ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഷമീർ.ഇ, ടി.ബി.മനാഫ്‌, അസ്ലം കളത്തിൽ എന്നിവർ പ്രസംഗിച്ചു. മാജിദ പുന്നക്കൽ സ്വാഗതവും ആദിത്യൻ സി.ടി.കെ നന്ദിയും പറഞ്ഞു.

Loading...
Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്