സുന്ദൂഖ്- പലിശരഹിത വായ്പ പദ്ധതിക്ക് തുടക്കമായി

By | Friday September 13th, 2019

SHARE NEWS

നാദാപുരം : കുനിങ്ങാട് മഹല്ല് കമ്മിറ്റി നടപ്പിലാക്കുന്ന സുന്ദൂഖ്- പലിശരഹിത വായ്പ പദ്ധതിക്ക് തുടക്കമായി. മഹല്ല് ഖാസി കെ എൻ അബുബക്കർ ബാഖവി മഹല്ല് വൈസ് പ്രസിഡൻറ് വലിയാണ്ടി അബ്ദുള്ള ഹാജിക്ക് നൽകി മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.പ്രസിഡൻറ് കെ സൂപ്പി മാസ്റ്റർ അധ്യക്ഷത വഹിച്ചു. വലിയാണ്ടി അബ്ദുള്ള ഹാജി, പി പി മൊയ്തു മാസ്റ്റർ, വി കെ ഫൈസൽ, ടി എം അസീസ് ഹാജി പ്രസംഗിച്ചു. സെക്രട്ടറി ടി ബി മനാഫ് മാസ്റ്റർ സ്വാഗതവും പറമ്പത്ത് സിദ്ദീഖ് മാസ്റ്റർ നന്ദിയും പറഞ്ഞു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്