മാഹിയിലെ ദേശീയ പാതയോരത്തെ പകുതിയിലധികം മദ്യശാലകളും താഴിട്ടു

By | Saturday April 1st, 2017

SHARE NEWS

സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന്‍ കേന്ദ്രഭരണ പ്രദേശമായ മാഹിയിൽ ദേശീയ പാതയിലെ ബാറുകളടക്കം പകുതിയിലധികം മദ്യശാലകള്‍ക്കും താഴിട്ടു. ബാറുകള്‍ പൂട്ടിയതോടെ   100 കണക്കിന് പേർക്ക് ജോലി നഷ്ടമായെങ്കിലും ഏറെ നാളായി കാത്തിരുന്ന മാഹിയിലെ ഈ  മാറ്റത്തെ സ്വാഗതം ചെയ്യുകയാണ്  മാഹിയിലെ പൊതുപ്രവര്‍ത്തകരും കൂടാതെ സ്ത്രീകളും കുട്ടികളും.മദ്യനയം നടപ്പാക്കിയപ്പോഴും അതിനു  മുൻപും കുറഞ്ഞ ചെലവിൽ കൂടുതല്‍ മദ്യം ലഭ്യമായ  മദ്യശാലകൾ ഒടുവിൽ ഈ ഉത്തരവോടുകൂടി മാഹിയുടെ ദേശീയ പാതയിൽ നിന്നും അപ്രത്യക്ഷാമാകാന്‍ തുടങ്ങുകയാണ് .

വെറും ഒമ്പത് ചതുരശ്ര കി.മീ മാത്രം വിസ്‌തീർണതിനുള്ളിൽ മാഹിയിൽ ഇന്നലെ വരെ 64 മദ്യവില്‍പന ശാലകലായിരുന്നു ദേശീയ പാതയോരത്ത് ഉണ്ടായിരുന്നത്. സുപ്രീം കോടതി ഉത്തരവോടെ  ഇവയില്‍   32 മദ്യ വില്പന ശാലകള്‍  പൂട്ടി. ഇതോടെ മാഹിയുടെ ഉൾപ്രദേശങ്ങളിൽ പ്രവര്‍ത്തിക്കുന്ന മദ്യശാലകളിൽ വാൻ തിരക്കാണ് അനുഭവപ്പെട്ടത്. കുറഞ്ഞ ചെലവിൽ കിട്ടുന്ന മദ്യത്തിനായി മാഹിയില്‍ എത്തിയവരും, സ്ഥിരമായി ഈ ഭാഗങ്ങളില്‍ മദ്യത്തിനു വേണ്ടി മാത്രം നടക്കുന്നവരും  ഇന്ന് പന്തക്കൽ, പലൂർ എന്നിവിടങ്ങളിലേക്ക് വണ്ടി കയറി. പലതും രാവിലെ  തിരക്ക് കാരണം തുറക്കാനായില്ല. മിക്കയിടത്തും പൊലീസ് എത്തി ആൾക്കൂട്ടത്തെ വിരട്ടി ഓടിച്ചു.

ദേശീതപാതയിൽ മദ്യശാലകൾ പൂട്ടിയതോടെ  കൂടുതൽ മദ്യശാലകൾ ഗ്രാമപ്രദേശങ്ങളിൽ തുറന്ന്‍ പ്രവര്‍ത്തിക്കുമോ എന്നതാണ് ഇവിടുത്തെ ജനങ്ങള്‍ക്ക്  പുതിയ ഭീഷണി.  ജനകീയ പ്രതിഷേധവും സ്ഥലപാരിമിതിയും കാരണം ബാറുകൾ ഇവിടങ്ങളിലേക്ക് മാറ്റാന്‍ തടസം നേരിടുന്നുണ്ട്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്