രുചിവൈവിധ്യങ്ങളുടെ കലവറ തീർത്ത് മലബാർ കോളേജ്

By | Saturday January 12th, 2019

SHARE NEWS

നാദാപുരം: രുചി വൈവിധ്യങ്ങളുടെ കലവറ തീർത്ത് മലബാർ വനിതാ കോളേജ് വിദ്യാർത്ഥികൾ ഫെസ്റ്റിവൽ ഡി കോമീഡിയ എന്ന പേരിൽ നടന്ന ഭക്ഷ്യ മേളയിൽ ഇരുനൂറോളം വിഭവങ്ങളാണ് വിദ്യാർത്ഥികൾ ഒരുക്കിയത്.നാടൻ വിഭവങ്ങൾക്ക് പുറമെ പുതുമയേറിയ മറുനാടൻ വിഭവങ്ങളും മേളയിൽ ഇടം പിടിച്ചു . മലബാർ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ. സൂപ്പി നരിക്കാട്ടേരി ഉദ്‌ഘാടനം ചെയ്തു പ്രിൻസിപ്പൽ എൻ.സി ഷൈന ഷമീർ അധ്യക്ഷ വഹിച്ചു ചടങ്ങിൽ മലബാർ ഫൗണ്ടേഷൻ ജനറൽ സിക്രട്ടറി വി സി ഇഖ്ബാൽ, പി ഇസ്മായിൽ, നദീർ ചാത്തോത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ചന്ദ്രിക ഇ.വി സ്വാഗതവും കോളേജ് യൂണിയൻ ചെയർപേഴ്സൻ നൗറിൻ എൻ. കെ നന്ദിയും പറഞ്ഞു.

Loading...
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്