Categories
Latest

മലോൽമുക്ക് – തയ്യുളളതിൽ മുക്ക് റോഡ് യാഥാർത്ഥ്യമായി

തൂണേരി : ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റിംഗ് പ്രവൃത്തി പൂർത്തീകരിച്ച മലോൽമുക്ക് – തയ്യു ളളതിൽ മുക്ക് റോഡ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഷാഹിന നിർവ്വഹിച്ചു.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ സുധാ സത്യൻ അദ്ധ്യക്ഷത വഹിച്ചു.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ റജുല നിടുമ്പ്രത്ത്, കാരേക്കണ്ടി പൂക്കോയ തങ്ങൾ, അഡ്വ: ഹരീഷ്, രാജേഷ് കല്ലാട്ട്, ഇസ്മയിൽ മാസ്റ്റർ പറമ്പത്ത്, ശ്രീകേഷ് തയ്യുള്ളതിൽ, മുബഷിർ കൊവ്വുമ്മൽ, ഹമീദ് പറമ്പത്ത്, മുഹമ്മദലി തങ്ങൾ, അറഫാത്ത്. പി.കെ, അൻവർ കെ ,നാസർ വി.പി, അമ്മത് ഹാജി എ ടി.കെ, തുടങ്ങിയവർ സംസാരിച്ചു.

ഫൈസൽ നിടുമ്പ്രത്ത് സ്വാഗതവും സുരേന്ദ്രൻ കേളോത്ത് നന്ദിയും പറഞ്ഞു

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Malolmukku road has become a reality

NEWS ROUND UP