Categories
Latest

മണ്ടോടി ബഷീറിനെ പാര്‍ട്ടി പുറത്താക്കി; തന്റെ തീരുമാനം ഞായറാഴ്ച എന്ന് ബഷീര്‍

 നാദാപുരം : മുസ്ലിം ലീഗ് നാദാപുരം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സ്ഥാനത്ത്  നിന്ന് മണ്ടോടി ബഷീര്‍ മാസ്റ്ററെ നീക്കം ചെയ്യാന്‍  മണ്ഡലം പാര്‍ലമെന്‍ററി സമിതി തീരുമാനം.

തീരുമാനം സംഘടന വിരുദ്ധമാണെന്നും തന്റെ നിലപാട് ഞായറാഴ്ച  പ്രഖ്യാപിക്കുമെന്ന് മണ്ടോടി ബഷീര്‍ മാസ്റ്റര്‍ ട്രൂവിഷന്‍ നാദാപുരം ന്യൂസിനോട് പറഞ്ഞു.

വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള പാര്‍ട്ടി നേതാക്കളുടെ നീക്കത്തിനെതിരെ ശക്തമായ നടപടിക്കാണ് മുസ്ലിം ലീഗ് നേതൃത്വം ഒരുങ്ങുന്നത്.

ഇതിന്റെ ഭാഗമായാണ് മണ്ടോടി ബഷീറിനെതിരെ നടപടി ഉണ്ടായത്.

ജനിച്ചത്‌ മുതല്‍ പാർട്ടിയോടൊപ്പം ജീവിച്ച തന്നെ മുസ്ലിം ലീഗിലെ ചില നേതാക്കള്‍ വഞ്ചിക്കുകയും അപമാനിക്കുകയും ചെയ്തതായി നാദാപുരം മണ്ഡലം സെക്രട്ടറി മണ്ടോടി ബഷീര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പുറത്തു വിട്ട സ്ഥാനാർത്ഥി പട്ടികയില്‍ തന്റെ പേര് ഉണ്ടായിരുന്നു.

ഇപ്പോള്‍ ചിലരുടെ സമ്മര്‍ദത്തിന് വഴങ്ങി തന്റെ സ്ഥാനാർത്ഥിത്വത്തം പിന്‍വലിച്ചത് അങ്ങേയറ്റം വേദനാജനകവും അപമാനകരമാണെന്നും മണ്ടോടി ബഷീര്‍ പറഞ്ഞു .

കഴിഞ്ഞ തവണ തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗമായ ബഷീര്‍ യു ഡി എഫ് പാര്‍ട്ടി നേതാവ് കൂടിയായിരുന്നു

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Mandodi Bashir expels from party; Bashir said his decision was on Sunday

NEWS ROUND UP