പുറമേരിയില്‍ മാവേലി സ്റ്റോര്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

By | Wednesday June 19th, 2019

SHARE NEWS

നാദാപുരം: അഴിയൂര്‍ മാവേലി സ്റ്റോറിലെ താത്ക്കാലിക ജീവനക്കാരന്‍  വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ.
പുറമേരി ആലമ്പാടി പരേതരായ ഗോപാലൻ നമ്പ്യാരുടേയും ശാന്താമ്മയുടേയും മകൻ പദ്മനാഭൻ(48) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Loading...

തനിച്ച് താമസിക്കുന്ന ഇയാളുടെ വീടിനകത്ത് നിന്നു ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ ജനൽ പാളി തുറന്ന് പരിശോധിച്ചപ്പോഴാണ് മുറിയിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വിവരം  നാദാപുരം പോലീസിൽ അറിയിച്ചു.

മൃതദേഹം വടകര ഗവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സഹോദരങ്ങൾ: പത്മാവതി, പത്മജ.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്