ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ നാല് വഴികള്‍

By | Wednesday February 20th, 2019

SHARE NEWS

ഓര്‍മക്കുറവ് പലരുടെയും പ്രശ്നമാണ്. ഓർമശക്തി വർധിപ്പിക്കാൻ കടകളിൽ പലതരത്തിലുള്ള മരുന്നുകളുണ്ട്. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കും. പാർക്കിൻസൺസ്, അൽഷിമേഴ്സ് രോ​ഗങ്ങളെ ചെറുക്കാനും നല്ല ഉറക്കത്തിനും ഓർമശക്തി കൂടാനും സഹായിക്കുന്നതാണ് മ​ഗ്നീഷ്യം. ചീര പോലുള്ള ഇലക്കറികളിലാണ് മ​ഗ്നീഷ്യം ലഭിക്കുന്നത്. വാൾനട്ടിൽ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്.

ഓർമശക്തി വർധിക്കാൻ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുക. ഇലക്കറികൾ, ഓറഞ്ചോ ചുവപ്പോ നിറത്തിലുള്ള പച്ചക്കറികൾ, ബെറിപ്പഴങ്ങൾ, ഓറഞ്ച് ജ്യൂസ് ഇവ കുടിക്കുന്നത് ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങളിൽ പറയുന്നു. ഓർമശക്തി വർധിക്കാൻ വളരെ നല്ലതാണ് മത്സ്യങ്ങൾ. ചെറിയ മത്സ്യങ്ങൾ കഴിക്കുന്നതിലൂടെ ഓർമശക്തി കൂടുകയേയുള്ളൂ. ഭക്ഷണത്തിൽ ഒലീവ് ഓയിൽ ചേർക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും.

ഡാർക്ക് ചോക്ലേറ്റ് ബുദ്ധിവികാസത്തിനും ഓർമശക്തി വർധിക്കുന്നതിന‌ും വളരെ നല്ലതാണ്. മദ്യപാനം ഓർമശക്തി കുറയ്ക്കുമെന്നാണ് മിക്ക പഠനങ്ങളിലും പറയുന്നത്. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ ഓർമശക്തി വർധിക്കും. ഓറഞ്ച് ജ്യൂസ്, സോയ മിൽക്ക്, പയർവർ​ഗങ്ങൾ, തെെര് , ചീസ് തുടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. ഓർമശക്തി വർധിപ്പിക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന 4 കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…

മണം പിടിക്കാം…

മണവും ഓർമശക്തിയും തമ്മിലൊരു ബന്ധമുണ്ട്. ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ പരിസരത്തുള്ള മണങ്ങൾ ശ്രദ്ധിക്കുക. ജനലിനോട് ചേർന്നു വിരിഞ്ഞു നിൽക്കുന്ന പൂക്കളുടെ മണമാകാം. അടുക്കളയിൽ നിന്നു വരുന്ന കാപ്പിയുടെ മണമാകാം. ഏതുമാകട്ടെ, മണം പിടിക്കുന്നത് ഓർമശക്തി വർധിപ്പിക്കുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ടൊറാന്റോയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്.

ഒമേഗ 3 ഭക്ഷണങ്ങൾ…

ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങൾ ദിവസവും കഴിക്കുന്നത് ഓർമശക്തി വർധിപ്പിക്കാൻ നല്ലതാണ്. മത്സ്യങ്ങളിൽ ഇത് ധാരാളമായി അടങ്ങിയിരിക്കുന്നു. ആപ്പിളും ചെറുപഴവും പച്ചനിറത്തിലുള്ള പച്ചക്കറികളും വെളുത്തുള്ളിയും ക്യാരറ്റും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

തലച്ചോർ വിയർക്കട്ടെ…

നമ്മൾ എല്ലാവരും വ്യായാമം ചെയ്യാറുണ്ട്. വ്യായാമം ചെയ്യുമ്പോൾ തല വിയർക്കാറുമുണ്ട്. തലച്ചോറ് വിയർക്കുന്ന തരത്തിലുള്ള ബൗദ്ധികമായ അധ്വാനങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുക. ഉദാഹരണത്തിന് ക്രോസ്‍വേഡ്, പസ്സിൽ, സുഡോകു, ചെസ് തുടങ്ങിയ കളികൾ കളിക്കുക.

നല്ല ഉറക്കം…

നല്ല ഓർമശക്തിക്ക് സുഖകരമായ ഉറക്കം അത്യാവശ്യമാണ്. എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങി ശീലിക്കുക. ഉറക്കം തടസ്സപ്പെടുന്നവർക്ക് പഴയ കാര്യങ്ങൾ ഓർമിച്ചെടുക്കുന്നതിന് പിന്നീട് തടസ്സം അനുഭവപ്പെട്ടേക്കാം.

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്