കെ. ബാലന്‍ മാസ്റ്റര്‍ (മേഴ്‌സി) സ്മരണ പുരസ്ക്കാരം പി. സ്വർണകുമാരിക്ക് സമ്മാനിച്ചു

By | Wednesday July 24th, 2019

SHARE NEWS

വടകര: മേഴ്‌സി ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകൻ കെ. ബാലന്‍ മാസ്റ്ററുടെ  (മേഴ്‌സി) സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമപുരസ്‌കാരം കോഴിക്കോട് നാഷണൽ

കോളേജിലെ പി. സ്വർണകുമാരിക്ക് സമ്മാനിച്ചു. സമാന്തര വിദ്യാഭ്യാസമേഖലയിലെ സംഭാവനയ്ക്കാണ് പുരസ്‌കാരം.

വടകരയിൽ നടന്ന മേഴ്‌സി ബാലൻ അനുസ്മരണചടങ്ങിൽ സി.കെ.

നാണു എം.എൽ.എയും ഡോ. എം.എം.ഖാദറും ചേർന്ന് പുരസ്‌കാരം കൈമാറി. നഗരസഭാ ചെയർമാൻ കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഡോ. എം.എ. ഖാദർ പ്രഭാഷണം നടത്തി.

പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എ.ജി. രാജീവൻ, സി.ടി. വിനോദ്, പി.ഇ. സുകുമാരൻ, പി. സ്വർണകുമാരി, മുരളീധരൻ, പി. സതീദേവി, പി. സതീശൻ, കടത്തനാട്

നാരായണൻ, ഡോ. രമ ബാലൻ, ടി. രാജൻ, പി.കെ. കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്