വെള്ളൂർ പി രാഘവൻ സ്മാരക മന്ദിരം മന്ത്രി എ.കെ.ബാലൻ നാടിന് സമർപ്പിച്ചു

By | Tuesday September 15th, 2020

SHARE NEWS

നാദാപുരം: നാടകനടനും ഹാസ്യനടനുമായിരുന്ന വെള്ളൂർ പി.രാഘവൻ്റെ സ്മാരക മന്ദിരം വെള്ളൂരിൽ സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ നാടിന് സമർപ്പിച്ചു.

പ്രാദേശിക കലാകാരൻമാരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയാക്കി ഇത്തരത്തിലുള്ള സ്മാരക മന്ദിരം ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ മികച്ച നടനാകാനുള്ള കഴിവുള്ള വ്യക്തിയായിരുന്നു വെള്ളൂർ പി. രാഘവൻ. എങ്കിലും കഴിവിനൊത്ത രീതിയിൽ അവസരങ്ങൾ അദ്ദേഹത്തിന് കിട്ടിയില്ല .നമ്മുടെ ജില്ലയിൽ മാത്രം ഒതുങ്ങിപ്പോയ കലാകാരനാണ് വെള്ളൂർ പി രാഘവൻ. നാട്ടിൽ ഒത്തിരി കലാകാരൻമാരുണ്ടെങ്കിലും അവർക്കെല്ലാവർക്കും അവസരങ്ങൾ ലഭ്യമാകുന്നില്ല .അത്തരം അവസ്ഥകൾ മാറ്റാനുള്ള ശ്രമങ്ങൾ സാംസ്ക്കാരിക വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്നു .

പ്രാദേശിക വികസന പ്രവർത്തനങ്ങൾ കക്ഷിരാഷ്ട്രീയത്തിനതീതമായി നടത്താൻ നാട്ടുകാരുടെ ഇടപെടൽ കൊണ്ട് കഴിയണമെന്നും മന്ത്രി പറഞ്ഞു.
നാദാപുരത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ ഇ.കെ. വിജയൻ എം എൽ എ യുടെ ഇടപെടലുകളെ മന്ത്രി അഭിനന്ദിച്ചു.

സാംസ്കാരിക വകുപ്പ് അനുവദിച്ച 35 ലക്ഷം രൂപ വിനിയോഗിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് സ്മാരക മന്ദിരം പണിതത്.

കോവിഡ് മാനദണ്ഡം പാലിച്ച് നടന്ന ചടങ്ങിൽ ഇ.കെ. വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി എച്ച് ബാലകൃഷ്ണൻ ,തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ പി സി തങ്ങൾ, വാർഡ് മെമ്പർ എം എം രവി തുടങ്ങിയവർ പങ്കെടുത്തു .

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്