കല്ലാച്ചി സീബ്ര ലൈന്‍ മാഞ്ഞ സംഭവം;ഉടന്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് എം.എല്‍.എ

By | Saturday October 5th, 2019

SHARE NEWS

നാദാപുരം :  കുറ്റ്യാടി- നാദാപുരം സംസ്ഥാന പാതയായ  കല്ലാച്ചിയിലെയും നാദാപുരത്തെയും   സീബ്ര ലൈന്‍ മാഞ്ഞ സംഭവം ഉടന്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ഇ കെ വിജയന്‍ എം എല്‍ എ പറഞ്ഞു.

ഇനിയും വൈകിയാല്‍ പ്രതിഷേതവുമായി രംഗത്തിറങ്ങുമെന്ന് കല്ലാച്ചിയിലെ വ്യാപാരികള്‍ പറഞ്ഞു.  മാസങ്ങളായി മഞ്ഞുകിടക്കുന്ന സീബ്ര ലൈനുകള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടാത്തത് വളരെ വിഷമം ഉണ്ടാക്കുന്നെന്നും വ്യാപാരികള്‍ പറഞ്ഞു.

കല്ലാച്ചി നാദാപുരം തുടങ്ങിയ ഇടങ്ങളിലെ സീബ്ര ലൈനുകള്‍ മാഞ്ഞു    കിടന്നിട്ട് മാസങ്ങളായി . അപകടങ്ങള്‍ പതിയിരിമ്പോഴും പിഡബ്ല്യുഡി അധികൃതരുടെ ഭാഗത്തുനിന്നു ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല .

ഹോം ഗാര്‍ഡ്കളുടെ നിരന്തര പ്രവര്‍ത്തനത്തിന്റെ ഫലമായാണ് കല്ലാച്ചി വന്‍ അപകടങ്ങള്‍ക്ക് സാക്ഷിയാവാത്തത്.

സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ദിവസവും മുറിച്ചു കടക്കാന്‍ ഉപയോഗിക്കുന്ന റോഡായതിനാല്‍ മാറി മാറി വരുന്ന ഹോം ഗാര്‍ഡുകള്‍ നെഞ്ചിടിപ്പോടെയാണ് ദിവസവും ഇവിടം ജോലിചെയ്യുന്നത്.

എന്നാല്‍ ഇവിടെത്തെ  ഗതാഗതം നിയന്ത്രിക്കാനായി  ഹോം ഗാര്‍ഡുകള്‍ റോഡ് മുറിച്ചു കടക്കുന്ന യാത്ര ക്കാരെയും വിദ്യാര്‍ത്ഥികളെയും ദിനം പ്രതി സഹായിക്കുന്നുണ്ടെങ്കിലും ഹോം ഗാര്‍ഡുകളുടെ അഭാവം ഉണ്ടായാല്‍ യാത്രക്കാര്‍ പ്രതിസന്ധികളിലാകുമെന്നു ഉറപ്പാണ്‌.

പതിവ്  സര്‍വീസ് നടത്തുന്ന  ബസ്സുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും സീബ്ര ലൈന്‍ അവിടെ ഉള്ള വിവരം അറിയാമെങ്കിലും . ഇതുവഴി യാത്ര ചെയ്യാത്ത വാഹന യാത്രക്കാര്‍ സീബ്ര ലൈന്‍ കാണാതെ വരികയും വേഗത്തില്‍ വാഹനം ഓടിക്കുന്നതോക്കെയാണ് അപകടങ്ങള്‍ കൂടാന്‍ ഇടയാക്കുന്നത്.

 

സീബ്ര ലൈനുകള്‍ പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടും ഉടന്‍ നടപടിയെടുക്കണമെന്നും അപകടങ്ങള്‍ ദിനം പ്രതി കൂടിവരികയാണെന്നും  എന്നൊക്കെ  കത്തിലുന്നയിച്ച്  അധികാരികള്‍ക്ക് കല്ലാച്ചിയിലെ  ഹോം ഗാര്‍ഡ് പുഷ്പ്പന്‍    കത്തയച്ചിരുന്നു.

എന്നാല്‍  യാതൊരുവിധ മറുപടിയും വന്നില്ല. വടകരയിലെയും കുറ്റ്യാടിയിലേയും      പി ഡബ്ലിയു ഡി അധികൃതര്‍ക്കാണ് കത്തയച്ചത്.

 

പി ഡബ്ലു ഡി അധികൃതര്‍ പണി തുടങ്ങുകയാണെങ്കില്‍ ആവശ്യമായ സഹായങ്ങള്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ചെയ്തു കൊടുക്കുമെന്നു നാദാപുരം പഞ്ചായത്ത് വൈസ്‌ പ്രസിഡണ്ട്‌ സി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു.

 

 

തിരക്കേറിയ നാദാപുരം ബസ്‌സ്റ്റാൻഡിന് മുൻപിലെ സീബ്രാലൈനുകളടക്കം മാഞ്ഞതോടെ റോഡ് മറികടക്കാൻ ബുദ്ധിമുട്ടുകയാണ് യാത്രക്കാർ. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്