മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി അഞ്ചുമാസം കൊണ്ട് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റും ;മന്ത്രി എ കെ ബാലൻ

By | Tuesday September 15th, 2020

SHARE NEWS

നാദാപുരം : മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം നാദാപുരം പ്രവൃത്തി ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ നിർവഹിച്ചു. ഇ കെ വിജയൻ എം എൽ എ അധ്യക്ഷത വഹിച്ചു.

മറ്റൊരു കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന അക്കാദമി ഉപകേന്ദ്രം അഞ്ചു മാസത്തിനകം സ്വന്തം കെട്ടിടത്തിലേക്ക് മാറുമെന്ന് മന്ത്രി പറഞ്ഞു. നാദാപുരം ഗവൺമെന്റ് ആശുപത്രിക്ക് സമീപം ജനകീയ കമ്മിറ്റി വിലക്ക് വാങ്ങിയ പതിനെട്ട് സെന്റ് സ്ഥലത്താണ് ബഹുനില കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിട നിർമാണത്തിന് ഒരു കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.

ബ്ലോക്ക് പ്രസിഡണ്ട് സി എച്ച് ബാല കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡണ്ട് എം കെ സഫീറ , ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ, രാഷ്ട്രീയ പാർട്ടി നേതാക്കളായ പി മോഹനൻ , സൂപ്പി നരിക്കാട്ടേരി, സി വി കുഞ്ഞികൃഷ്ണൻ , വി പി കുഞ്ഞി കൃഷ്ണൻ, പി പി ചാത്തു ,അഡ്വ .പി ഗവാസ്, അഡ്വ. എ സജീവൻ, മുഹമ്മദ് ബംഗ്ലത്ത്, കെ ടി കെ ചന്ദ്രൻ, കെ വി നാസർ, കരിമ്പിൽ ദിവാകരൻ, കെ ജി ലത്തീഫ്, ഏരത്ത് ഇഖ്ബാൽ, വി സി ഇഖ്ബാൽ, സി എച്ച് മോഹനൻ എന്നിവർ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്