Categories
Latest

നാദാപുരത്ത് 150ലധികം കോവിഡ് രോഗികൾ ; നിയന്ത്രണങ്ങൾ കടുപ്പിച്ച് പഞ്ചായത്ത്

നാദാപുരം : ഗ്രാമപഞ്ചായത്തിൽ കൊവിഡ്-19 രണ്ടാം തരംഗത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ അടിയന്തര പഞ്ചായത്ത് ആർ.ആർ.ടി യോഗം ചേർന്ന് പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പിനെ സഹായിക്കുന്നതിന് വേണ്ടി വാർഡുകളിൽ നിന്നും തെരഞ്ഞെടുത്ത ആർ.ആർ.ടി അംഗങ്ങൾക്ക് പരിശീലനം നൽകി.

വാർഡ് തലത്തിൽ 10 സന്നദ്ധപ്രവർത്തകരെ തെരഞ്ഞെടുത്ത് പരിശീലനം നൽകും.

ഇവരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നതാണ്.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എസ് എം എസ് ക്യാമ്പയിൻ വാർഡ് തലത്തിൽ സംഘടിപ്പിക്കുന്നതാണ്.

ഡി.സി.സി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ആരംഭിക്കുന്നതാണ്.

പഞ്ചായത്തിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാർ കോവിഡ് ലക്ഷണം ഉള്ളവർ വന്നാൽ അവരുടെ വിവരങ്ങൾ പഞ്ചായത്തിനെ അറിയിക്കേണ്ടതാണ്.

പഞ്ചായത്തിന് അകത്തു നടക്കുന്ന മുഴുവൻ പരിപാടികളും കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

ഇതിനായി പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്.

കടകൾ രാത്രി 9 മണി വരെയും ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും അവശ്യ സർവീസുള്ള കടകൾ മാത്രം രാത്രി 9 മണി വരെയും, എല്ലാ ബാങ്കുകളും രണ്ടു മണി വരെ മാത്രമാണ് പ്രവർത്തിക്ക്കാൻ പാടുള്ളു .

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ കടകൾ രണ്ടുദിവസത്തേക്ക് ഉടൻ അടപിക്കുന്നതാണ്.

ഇതിനായി വ്യപാരി പ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കുന്നതാണ് .

ഇതരസംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക ബോധവൽക്കരണം നടത്തുന്നതാണ്.

ആന്റിജൻ ടെസ്റ്റ് / ആർടി പി എസ് ടെസ്റ്റ് വർദ്ധിപ്പിക്കുവാൻ യോഗം ജില്ലാ ഭരണകൂടത്തോട് അഭ്യർത്ഥിച്ചു.

രാത്രികാല കർഫ്യൂ ഉള്ളതിനാൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് എതിരെയും, പരിപാടികൾ ജാഗ്രത സൈറ്റിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് എതിരെയും നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

വാർഡുകളിൽ ടെസ്റ്റ് റിസൾട്ട് വേഗത്തിൽ ലഭ്യമാക്കുവാൻ നടപടികൾ സ്വീകരിക്കുന്നതാണ്.

പഞ്ചായത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച ഉത്തരവ് വിവിധ ആരാധനാലയങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ എന്നിവർക്ക് നൽകി യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി അധ്യക്ഷതവഹിച്ചു.

വൈസ് പ്രസിഡണ്ട് അഖില മാര്യാട്ട് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരാ യ സി.കെ നാസർ, എം.സി സുബൈർ പഞ്ചായത്ത് സെക്രട്ടറി എം.പി രജു ലാൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.വി.സുരേന്ദ്രൻ, കെ സതീഷ് ബാബു, വാർഡിൽ നിന്ന് തെരഞ്ഞെടുത്ത ആർ.ആർ.ടി അംഗങ്ങൾ എന്നിവർ സംസാരിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: The shops are open till 9 pm and the shops with essential services on Saturday and Sunday are closed till 9 pm and all the banks are allowed to operate only till 2 pm.

NEWS ROUND UP