കീഴലിലെ  യുവതിയുടെയും  കുഞ്ഞിന്റെയും മരണം ; കുട്ടിയെ കഴുത്ത് ഞെരിച്ചു കൊന്നതെന്ന് സംശയം

By | Saturday January 12th, 2019

SHARE NEWS

വടകര :    കീഴലിലെ  യുവതിയുടെയും  കുഞ്ഞിന്റെയും മരണം ; കുട്ടിയെ കഴുത്ത് ഞെരിച്ചു കൊന്നതെന്ന് സംശയം.

കീഴല്‍ തൊഴിലാളി മുക്കില്‍ മയ്യന്നൂര്‍ സ്വദേശി യുവതിയും ഒന്നര വയസ്സുള്ള മകളും മരിച്ച   നിലയില്‍  കണ്ടെത്തി . കീഴലിലെ കുഴി പറമ്പത്ത് പ്രൈവറ്റ് സെക്യൂരിറ്റികാരനായ ദീപുവിന്റെ ഭാര്യ ശാലിനി എന്ന ഷീബ (39) , ഒന്നര വയസ്സുള്ള ദിയ എന്ന മകളുമാണ് മരിച്ചത്.

മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ 11 മണിയോടെയാണ് ഷീബ മച്ചില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലാണ് ഉറങ്ങികിടക്കുന്ന ഭര്‍ത്താവിനരികിലാണ് മകള്‍ ദിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മയ്യന്നൂര്‍ തട്ടാറത്ത് മീത്തല്‍ പട്ടര്‍ ചുട്ടുപറമ്പത്ത് ബാലന്റെയും ലീലയുടെയും മകളാണ് ഷീബ.

സഹോദരങ്ങള്‍: അനീഷ്‌,അനിത. ബന്ധുക്കള്‍ വടകര പോലീസില്‍ പരാതി നല്‍കി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read