സ്വാന്തന സ്പര്‍ശനമായി കല്ലാച്ചിയിലെ കുഞ്ഞിരാമേട്ടന്റെ വിഷു കിറ്റ് വിതരണം

By | Saturday April 13th, 2019

SHARE NEWS

നാദാപുരം : പാവപെട്ട കുടുംബങ്ങള്‍ക്ക്  പതിവുപോലെയുള്ള  കുഞ്ഞിരാമേട്ടന്റെവിഷു വിഷു കിറ്റ് വിതരണം നടന്നു.

ജീവകാരുണ്യ മേഖലയില്‍ ശ്രദ്ധേയ സാന്നിധ്യമായ കല്ലാച്ചിയിലെ കുഞ്ഞിരാമേട്ടന്‍ ഹോട്ടലിന്റെ ലാഭവിഹിതം ഉപയോഗിച്ച്എ ല്ലാ ഓണം വിഷു ദിവസങ്ങളില്‍ ചെയിതുവരുന്ന പ്രവര്തിയാണിത്.
നാടും നഗരവും വിഷുപ്പുലരിയെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ തനിക്ക് ലഭിച്ച ലാഭവിഹിതം
അശണര്‍ക്കും പാവങ്ങള്‍ക്കുമായി പങ്കു വെയ്ക്കുകയാണ് കല്ലാച്ചിയിലെ എം ടി കുഞ്ഞിരാമന്‍ എന്ന ഹോട്ടുലടുമ.കല്ലാച്ചി എം ടി ഹോട്ടലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ എട്ടാം വര്‍ഷം പിന്നിട്ടുകയാണ് കല്ലാച്ചി മീത്തലെ തറകണ്ടിയില്‍ താമസിക്കുന്ന എം ടി കുഞ്ഞാരാമന്‍ പ്രദേശത്തുകാര്‍ക്ക് സഹജീവി സനേഹത്തിന്റെ ആദ്യക്ഷരമാണ്.

Loading...

കൂടാതെ മാസം തോറും കാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചികിത്സാ ധനസഹായവും നല്‍കുന്നുണ്ട്.വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറുകണക്കിന് ആളുകള്‍ എം ടിയുടെ കാരുണ്യ സപര്‍ശനമേറ്റിട്ടുണ്ട്.എം ടി ഹോട്ടലില്‍ ഊണിനും ചായക്കും പലഹാരങ്ങളും വിലക്കുറവുണ്ടെന്നതും ശ്രദ്ധേയമാണ്.

കല്ലാച്ചി ചെത്ത് തൊഴിലാളി യൂണിയന്‍ ഹാളില്‍ വിഷു കിറ്റ് വിതരണം സിപിഎം ജില്ലാകമ്മിറ്റിയംഗം വി പി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി ചാത്തു, കരിമ്പില്‍ വസന്ത, പി കെ കൃഷ്ണന്‍, തയ്യില്‍ ചാത്തു, റീന തയ്യുള്ളതില്‍ നിഷ മനോജ് , നാസര്‍ എന്നിവര്‍ സംസാരിച്ചു.

ഭാര്യ ഗീത എം ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ട്. ഏക മകന്‍ ജിഷ്ണു പ്രസാദ് ബിരുദ വിദ്യാര്‍ത്ഥിയാണ്.

 

 

 

 

 

 

 

തൂണേരി: പഴയ ചായകടകളും ആല്‍ത്തതറകളും ജീവിത സായാഹ്ന്നത്തില്‍ എത്തിനില്‍ക്കുന്നവരുടെ പൊതുവിടമായിരുന്നു. അവരുടെ സന്തോഷങ്ങളും പരിഭവങ്ങളും പങ്കുവെക്കുന്ന ഇടം https://youtu.be/Dc4ximgUOX0

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്