Categories
Flash News

മുടവന്തേരി തട്ടികൊണ്ട് പോകല്‍; യു ഡി എഫ് – എസ് ടി പി ഐ ഗൂഢാലോചനയെന്ന്‍ സി പി ഐ എം 

നാദാപുരം : തൂണേരി മുടവന്തേരിയില്‍ പ്രവാസിയെ തട്ടികൊണ്ട് പോയതിനു പിന്നില്‍ യു ഡി എഫ് – എസ് ടി പി ഐ ഗൂഢാലോചനയാണെന്ന്‍ ആരോപിച്ച് സി പി ഐ എം രംഗത്ത്.

പ്രവാസിയായ അഹമ്മദിനെ തട്ടികൊണ്ട് പോയ സംഭവത്തിലെ പ്രതികളല്ലാവരും മുസ്ലിംലീഗ് എസ് ഡി പി ഐ പ്രവര്‍ത്തകരാണ്.

സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നു ആവശ്യപെട്ട് നാളെ സി പി ഐ എം പൊതുയോഗം.

ReadMore : തൂണേരിയില്‍ പ്രവാസിയെ തട്ടികൊണ്ട് പോയത് ക്വട്ടേഷന്‍ സംഘം; ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപെട്ടു

വൈകീട്ട് നാല് മണിക്ക് നടക്കുന്ന പൊതുയോഗത്തില്‍ ജില്ല സെക്രട്ടറി പി മോഹനന്‍ പങ്കെടുക്കും.

ഏരിയ സെക്രട്ടറി പി പി ചാത്തു, നെല്ലേരി ബാലന്‍, അഡ്വ: പി രാഹുല്‍ രാജ് എന്നിവര്‍ സംസാരിക്കും.

സംഭവ ദിവസം  പുലര്‍ച്ചെ 5.20 ന് പള്ളിയില്‍ നിസ്കാരത്തിനു പോകുന്നതിനടിയില്‍ സ്കൂട്ടര്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച് കാറില്‍ എത്തിയ സംഘം ബലമായി അഹമ്മദിനെ പിടിച്ച് കൊണ്ട് പോവുകയായിരുന്നു.

Also Read : ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി തൂണേരിയിലെ വീട്ടിലെത്തി

ഗള്‍ഫിലെ കമ്പനി ഉടമയായ അഹമ്മദിനെ വിട്ടു കിട്ടാന്‍ ഒരു കോടി രൂപ മോചനദ്രവ്യവും  അവര്‍ ആവശ്യപെട്ടിരുന്നു.

തട്ടിക്കൊണ്ടു പോയ ക്വട്ടേഷന്‍ സംഘം തന്നെ  അഹമ്മദിനെ വടകരയില്‍ കൊണ്ട് വന്ന് ഇറക്കി വിടുകയായിരുന്നുവെന്ന് ഖത്തറിലുള്ള സഹോദരന്‍ അഷ്‌റഫ് പറഞ്ഞു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Mudavantheri kidnapping; The UDF-SDPI conspiracy is the CPI (M)

NEWS ROUND UP