കടത്തനാടിന് ഇരട്ടി മധുരമായി രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം മുല്ലപ്പള്ളി ദേശീയ രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമാകുന്നു

By | Saturday December 16th, 2017

SHARE NEWS

നാദാപുരം: രാഹുല്‍ ഗാന്ധി അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി തെരരഞ്ഞെടുക്കുമ്പോള്‍ കടത്തനാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇരിട്ടി മധുരം. പെരുംതൈലവര്‍ കാമരാജിന് ശേഷം ദക്ഷിണേന്ത്യയില്‍ നിന്ന് കോണ്‍ഗ്രസ് പ്രസിഡിന്റെ തെരഞ്ഞെടുപ്പ് നേതൃത്വം നല്‍കിയെന്ന ക്രെഡിറ്റ് വടകര എംപി മുല്ലപ്പള്ളി രാമചന്ദ്രന് സ്വന്തം.
ഒന്നര വര്‍ഷം മുന്‍പാണ് സോണിയാ ഗാന്ധി കോണ്‍ഗ്രസ് ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്നെന്ന നിലക്ക് മുല്ലപ്പള്ളി രാമചന്ദ്രന് നിര്‍ദ്ദേശം നല്‍കിയത്. ഇതിനിടെ ദുരന്തമായി വന്നെത്തിയ ഓഖി ചുഴലറ്റിക്കാറ്റിന്റെ ബുദ്ധിമുട്ടുകള്‍ വടകരയുടെ തീരങ്ങളെ പ്രഹരമേള്‍പ്പിച്ചപ്പോള്‍ മുലപ്പള്ളിയെ കാണിനില്ലെന്ന വിമര്‍ശനവുമായി രാഷ്ട്രീയ എതിരാളികള്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ മുല്ലപ്പള്ളി എംപി ഫണ്ടില്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ദുരന്തനിവാരണ ഷെല്‍ട്ടര്‍ ഉള്‍പ്പെടെയുള്ള തീരദേശ മേഖലയിലെ വികസന നേട്ടങ്ങളുമായി അനുയായികള്‍ പ്രതിരോധം തീര്‍ത്തു. ഇടതു പക്ഷത്തിന്റെ കോട്ടയായ വടകരയില്‍ പോരിനിറങ്ങി രണ്ട് തവണ വിജയ കിരീടം ചൂടിയ മുല്ലപ്പള്ളിയുടെ ഒരോ നിയോഗങ്ങളും ചരിത്രത്തിന്റെ ഭാഗമാകുന്നതിലുള്ള ആവേശത്തിലാണ് വടകരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

ദേശീയ രാഷ്രീയത്തിലെ നിര്‍ണ്ണായക സാന്നിധ്യമാവുകയാണ് മുല്ലപ്പള്ളി. ജവഹര്‍ലാല്‍ നെഹ്‌റുവിന് സ്വന്തം നാട്ടില്‍ പ്രസംഗിപ്പിക്കാനുള്ള വേദിയൊരുക്കാന്‍ വേണ്ടി തന്റെ ഏക ആശ്രയമായിരുന്ന വൈദ്യശാല വിറ്റ് പണം സ്വരൂപിച്ച മുല്ലപ്പള്ളി ഗോപാലന്റെ മകനാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തതിന്റെ ഔദ്യോഗിക പത്രിക ദേശിയ പ്രസ്ഥാനത്തിന്റെ അഞ്ചാം തലമുറയിലെ നായകനായ രാഹുല്‍ ഗാന്ധിക്ക് മുല്ലപ്പള്ളി കൈമാറുമ്പോള്‍ ദേശീയ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന മലബാറിലെ ജനാധിപത്യ വിശ്വാസികള്‍ അവേശത്തിലാണ്.

Loading...

രാജീവ് ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനും, എ ഐ സി സി യുടെ സെക്രട്ടറിയും, കെ.പി.സി.സി വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കേന്ദ്ര മന്ത്രിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജീവിന്റെ മകന്‍ രാഹുലിന്റെ സ്ഥാനാരോഹണത്തിന്റെ മുഖ്യ കാര്‍മ്മികനായത് അനിവാര്യമായ നിയോഗമാകാം. ലക്ഷക്കണക്കിന് ബൂത്ത് കമ്മിറ്റികളും പതിനായിരത്തിലേറെ പിസി സി അംഗങ്ങളേയും തെരഞ്ഞെടുത്തിട്ടും ആര്‍ക്കെതിരെയും അച്ചടക്ക നടപടി എടുക്കേണ്ടി വന്നില്ലെന്നതും പാര്‍ട്ടിയുടെ ഔദ്യോഗിക പാനലെന്ന പേരില്‍ ഒരാളെയും അടിച്ചേല്‍പിച്ചില്ലെന്നതും കോണ്‍ഗ്രസ് പുലര്‍ത്തുന്ന വിശാല ജനാധിപത്യ സമീപനമാണെന്ന് നേതൃത്വം അവകാശപ്പെടുന്നു.

ഗ്രാമങ്ങളില്‍ ആഹ്ലാദ പ്രകടനം

നാദാപുരം: അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ അധ്യക്ഷനായി രാഹുല്‍ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടതില്‍ ആവേശഭരിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തി. പാറക്കടവില്‍ നടന്ന ആഹ്ലാദ പ്രകടനത്തിന് ഡിസിസി ജനറല്‍ സെക്രട്ടറി മോഹന്‍ പാറക്കടവ് ഉദ്ഘാടനം ചെയ്്തു. എന്‍ കെ കുഞ്ഞിക്കേളു, വിപി നിസാര്‍, റമീസ് കൊയിലോത്ത് എന്നിവര്‍ നേതൃത്വം നല്‍കി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലഡു വിതരണവും പായസ വിതരണവും നടത്തി.

VATAKARANEWS.IN

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം കടത്തനാടിന് ഇരട്ടി മധുരം

Posted by Vatakaranewslive on Saturday, December 16, 2017

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്