Categories
Latest

ചേലക്കാടും ജനകീയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി; പി കെ ഹമീദ് പത്രിക നല്‍കി 

നാദാപുരം : ജനവികാരം മനസ്സിലാക്കാതെ രഷ്ട്രീയ നിലപാടില്‍ പ്രതിഷേധം, ചേലക്കാടും ജനകീയ മുന്നണി വരുന്നു.

മുസ്ലിം ലീഗ് ചേലക്കാട്  വാര്‍ഡ്‌  ജനറല്‍ സെക്രട്ടറി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.

ചേലക്കാട് വാര്‍ഡില്‍ ലീഗ് സെക്രട്ടറി പി കെ ഹമീദ് ആണ് നാദാപുരം ഗ്രാമപഞ്ചായത്ത്‌ ഒന്‍പതാം വാര്‍ഡില്‍ നിന്നും ജനവിധി തേടുന്നത്.

ഹമീദും പ്രദേശത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകരടങ്ങുന്ന വലിയ സംഘം ഇന്ന്‍ നാദാപുരം പഞ്ചായത്ത് ഓഫീസില്‍ എത്തി പത്രിക നല്‍കി.

ചേലക്കാട് വാര്‍ഡില്‍ പഞ്ചായത്ത് ലീഗ് നേതൃത്വം പ്രഖ്യാപിച്ച മണ്ടോടി ബഷീര്‍ മാസ്റ്ററെ പിന്‍വലിപ്പിച്ച നേതൃത്വത്തിന്റെ നടപടിക്കെതിരെ വലിയ ജനരോഷമാണ് ഉയര്‍ന്നിട്ടുള്ളത്.

ബഷീര്‍ മാസ്റ്റര്‍ നരിക്കാട്ടെരിയില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നുണ്ട്.

കൂടാതെ ജനിച്ചത്‌ മുതല്‍ പാർട്ടിയോടൊപ്പം ജീവിച്ച തന്നെ മുസ്ലിം ലീഗിലെ ചില നേതാക്കള്‍ വഞ്ചിക്കുകയും അപമാനിക്കുകയും ചെയ്തതായി നാദാപുരം മണ്ഡലം സെക്രട്ടറി മണ്ടോടി ബഷീര്‍ പറഞ്ഞു.

ഇന്നലെ നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പുറത്തു വിട്ട സ്ഥാനാർത്ഥി പട്ടികയില്‍ തന്നെ പേര് ഉണ്ടായിരുന്നു.

ഇപ്പോള്‍ ചിലരുടെ സമ്മര്‍ദത്തിന് വഴങ്ങി തന്റെ സ്ഥാനാർത്ഥിത്വത്തം പിന്‍വലിച്ചത് അങ്ങേയറ്റം വേദനാജനകവും അപമാനകരമാണെന്നും മണ്ടോടി ബഷീര്‍ പറഞ്ഞു .

കഴിഞ്ഞ തവണ തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗമായ ബഷീര്‍ യു ഡി എഫ് പാര്‍ട്ടി നേതാവ് കൂടിയായിരുന്നു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Muslim League Chelakkad ward general secretary is contesting as an independent candidate.

NEWS ROUND UP