41 കോടി രൂപ യുടെ നാദാപുരം മുട്ടുങ്ങൽ റോഡ്‌ വികസനം; ഇലക്ട്രിക‌്– ടെലിഫോൺ പോസ്റ്റുകൾ ഉടന്‍ മാറ്റും

By | Tuesday February 12th, 2019

SHARE NEWS
നാദാപുരം:   41 കോടി രൂപ ചെലവിൽ പരിഷ‌്കരണ പ്രവൃത്തി നടക്കുന്ന നാദാപുരം മുട്ടുങ്ങൽ റോഡിന്റെ അവലോകന യോഗം വടകര ഗവ. ഗസ്റ്റ് ഹൗസിൽ നടത്തി. 11 കിലോമീറ്റർ ദൂരത്തിൽ 12 മീറ്റർ വീതിയിലാണ‌് പ്രവൃത്തി നടക്കുന്നത്.
വീതികൂട്ടിയ ഭാഗത്തെ ഇലക്ട്രിക‌്– ടെലിഫോൺ പോസ്റ്റുകൾ മാറ്റൽ, മരമുറിക്കൽ,  ജലവിതരണ പൈപ്പ് മാറ്റൽ എന്നിവയെ തുടർന്നുണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനാണ് വിവിധ വകുപ്പ് മേധാവികളെ പങ്കെടുപ്പിച്ച് യോഗം നടത്തിയത്.
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കാൻ യോഗത്തിൽ തീരുമാനമായി.
എംഎൽഎമാരായ ഇ കെ വിജയൻ, പാറക്കൽ അബ്ദുള്ള, സി കെ നാണു, ഇലക്ട്രിസിറ്റി ഡപ്യൂട്ടി ചീഫ് എൻജിനീയർ ഇ ആർ ശ്രീലത സെൽവം, സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ വി രാജൻ, വാട്ടർ അതോറിറ്റി എക്സി.
എൻജിനീയർ കെ വിനോദൻ, മാഹി കനാൽ അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഐ വി സുശീൽ, ബി എസ‌്എൻഎൽ എസ‌്ഡിഇ സി ബി ബിനോജ്‌, കുറ്റ്യാടി കനാൽ എഇ പി സി അമൽ, ഊരാളുങ്കൽ സൊസെറ്റി വൈസ് പ്രസിഡന്റ് വി കെ അനന്തൻ എന്നിവർ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്