നാദാപുരം :കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പിലാക്കാൻ കഴിഞ്ഞ ഭരണസമിതിയ്ക്ക് സാധിച്ചിട്ടില്ലെന്ന് മാത്രമല്ല നല്കിയ ഫണ്ടുകൾ മുഴുവൻ വിനിയോഗിക്കാനും സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ താന്‍ വിജയിച്ചു വരികയാണെണെങ്കിൽ എല്ലാ പദ്ധതികളും കൃത്യമായി ആവിഷ്കരിക്കുകയും ഫണ്ടുകൾ കൃത്യമായി വിനിയോഗിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുമെന്ന് തൂണേരി ബ്ലോക്ക് കല്ലാച്ചി ഡിവിഷൻ സ്ഥാനാർത്ഥി കെ ടി കെ ചന്ദ്രൻപറഞ്ഞു .
ബിജെപി വർഗീയ രാഷ്ട്രീയ സംഘടനയാണെന്ന മനോഭാവമായിരുന്നു ജനങ്ങളിൽ. എന്നാൽ അത്തരത്തിലുള്ള ഒരു തെറ്റിദ്ധാരണ മാറി തങ്ങളെ അനുകൂലിക്കുന്ന ഒരു സമീപനമാണ് വോട്ട് അഭ്യർത്ഥിച്ച് പോകുമ്പോൾ ജനങ്ങളിൽ നിന്ന് ഉണ്ടാവുന്നത്.
മാറ്റം വരണമെങ്കിൽ ബിജെപി അധികാരത്തിൽ വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ താൻ ജയിക്കുമെന്നതിൽ 100% ഉറപ്പുണ്ടെന്ന് കെ ടി കെ ചന്ദ്രൻ ട്രൂ വിഷൻ ന്യൂസുമായി നടത്തിയ അഭിമുഖത്തിൽ വ്യക്തമാക്കി.
എൽഡിഎഫ്, യു ഡി എഫ്, എന്‍ ഡി എ തുടങ്ങി മൂന്നു മുന്നണികള്‍ തമ്മിലുള്ള പോരാട്ടമാണ് ഇവിടെ നടക്കാൻ പോകുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് പ്രചരണ പരിപാടികൾ നടക്കുന്നുണ്ട്.
പുരോഗമനമില്ലാത്ത പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഭരണസമിതി കാഴ്ചവെച്ചത്. റോഡ് നിർമ്മാണം, ലൈഫ് പദ്ധതി തുടങ്ങിയവയിലൊക്കെ നല്ല രീതിയിലുള്ള ഒരു പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിച്ചിട്ടില്ല.
കേരളത്തിൽ മുഴുവനായും ബിജെപിയുടെ ഒരു മാറ്റം തന്നെ പ്രതീക്ഷിക്കുന്നുണ്ട്. ജനങ്ങൾക്കറിയാം…അവർ വിലയിരുത്തും
മാറ്റം ആവശ്യമെങ്കിൽ അവർ വോട്ട് ചെയ്യും…കെ ടി കെ ചന്ദ്രൻ ഉറച്ച സ്വരത്തില്‍ പറയുന്നു .