Categories
Breaking News

അസീസിന്റെ ദുരൂഹമരണം ; ഗൾഫിൽ നിന്ന് സഹോദരൻ സഫ്വാനെ നാട്ടിലെത്തിച്ചു

നാദാപുരം : ദുരൂഹ സാഹചര്യത്തിൽ മരിച്ച പതിനഞ്ചു വയസ്സുകാരനായ സ്കൂള്‍ വിദ്യാർത്ഥിയെ കഴുത്തുഞെരിക്കുന്ന വിവാദ വീഡിയോ ദൃശ്യത്തിലെ സഹോദരനെ പൊലീസ് നിർദ്ദേശത്തെ തുടർന്ന് ഗൾഫിൽ നിന്ന് നാട്ടിൽ തിരികെയെത്തിച്ചു.

നാദാപുര ടാക്സി ഡ്രൈവർ നരിക്കാട്ടേരിലെ അശറഫിന്റെ ഇളയ മകൻ അബ്ദുൾ അസീസിന്റെ ദുരൂഹ മരണത്തിന്റെ ചുരുളഴിക്കാനാണ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ശ്രീനിവാസ് ഐ .പി.എസ്സിന്റെ നേതൃത്വത്തിൽ സമഗ്ര അന്വേഷണം നടത്തുന്നത്.

അബ്ദുൾ അസീസിനെ ജേഷ്ട സഹോദരൻ സഫ്വാൻ മർദ്ദിക്കുന്നതും കഴുത്ത് ഞെരിക്കുന്നതുമായ വീഡിയോ ദൃശ്യം സഹോദരി സഫ്നയാണ് മൊബൈലിൽ പകർത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചു.

ഇതിൽ രണ്ട് വീഡിയോ ദൃശ്യങ്ങളാണ് മരണത്തിന് പത്ത് മാസസത്തിന് ശേഷം ഇപ്പോൾ സോഷ്യൽ മീഡിയ വഴി പുറത്ത് വന്നത്.

വീഡിയോ പകർത്തിയതായി പറയുന്ന മൊബൈൽ ഫോൺ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ഫോറൻസിക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ 27 നാണ് സഫ്വാൻ യുഎഇ ലേക്ക് പോയത്. ഇതിന് ശേഷമാണ് വീഡിയോ പുറത്തായത്.

നാട്ടിലെത്തിയ സഫ്വാൻ ഇപ്പോൾ പൊലീസ് നിരീക്ഷണത്തിൽ കോറന്റയി നിൽ കഴിയുകയാണ്.

രണ്ട് ദിവസത്തിനകം 19 കാരനായ സഫ്വാനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇതിനിടെ മരണം നടന്ന വീട്ടിൽ എസ്പി ഇന്നലെ നേരിട്ടെത്തി. ബന്ധുക്കളിൽ നിന്നും അയൽ വാസികളിൽ നിന്നും കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു.

പേരോട് എംഐഎം ഹയർ സെക്കണ്ടറി പത്താം ക്ലാസ് വിദ്യാർത്ഥി നരിക്കാട്ടേരിയിലെ കട്ടാറത്ത് അസീസിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്ത് വന്നിരുന്നു.

സംഭവ ദിവസം ഉച്ചയ്ക്ക് അടുത്ത വീട്ടിൽ നിന്ന് കളിച്ചുവന്ന കുട്ടിയെ വീട്ടിന് മുകളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി എന്നാണ് പിതാവ് പറയുന്നത്.

മരണത്തിന് മുമ്പ് വീട്ടിൽ നിന്ന് വഴക്കുണ്ടായി എന്ന് അയൽവാസികളും പറയുന്നു.

കട്ടിലിൽ തയ്യൽ മെഷീൻ ഉയർത്തി വെച്ച് ടെറസിലെ ഹുക്കിൽ തുണി കെട്ടി തൂങ്ങി മരിക്കുകകയായിരുന്നു എന്നാണ് വീട്ടുകാർ പൊലീസിന് മൊഴി നൽകിയത്.

എന്നാൽ സംഭവ സ്ഥലത്ത് ഉടൻ എത്തിയ നാട്ടുകാരാരും കുട്ടി തുണിയിൽ തൂങ്ങി നിൽക്കുന്നത് കണ്ടതുമില്ല. .

ആറ് വർഷം മുമ്പ് മാതാവ് മരണപ്പെട്ട കുട്ടി പിതാവിന്റെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്.

ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യയും ഈ വീട്ടിൽ തന്നെയാണ് താമസം.

വീട്ടിലെ പീഡനങ്ങളും കുത്തുവാക്കുകളും മൂലം കുട്ടിയെ സുസ്‌മേരവദനനായി കാണാറേയില്ലെന്നും കൃത്യമായി ഭക്ഷണം പോലും ലഭിക്കാത്തതിനാൽ ഞങ്ങളാണ് ഭക്ഷണം നൽകാറുള്ളതെന്നും സഹപാഠികൾ സാക്ഷ്യപ്പെടുത്തുന്നു.

അസീസ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും , സമഗ്ര അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ട് വരണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

കഴിഞ്ഞവർഷം മേയ് 17-ന് സ്വന്തംവീട്ടിൽ സംശയകരമായി മരണപ്പെട്ട കറ്റാരത്ത് അസീസിന്റെ മരണം കൊലപാതകമാണെന്ന് സംശയം ഉയർത്തുന്ന വീഡിയോ സാമൂഹിമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Mysterious death of Aziz; Brother Safwan was repatriated from the Gulf

NEWS ROUND UP