Categories
Breaking News

അസീസിന്റെ ദുരൂഹമരണം; സമഗ്ര അന്വേഷണം ആരംഭിച്ചതായി റൂറൽ എസ് പി ശ്രീനിവാസ്

നാദാപുരം : നരിക്കാട്ടേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പത്താംക്ലാസ് വിദ്യാര്‍ഥി അസീസിന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന സൂചന ലഭിച്ചതോടെ സംഭവത്തില്‍ സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്തുമെന്നും ഇതിനായി ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായി റൂറല്‍പോലീസ്‌ സൂപ്രണ്ട് ശ്രീനിവാസ് ട്രൂവിഷന്‍ നാദാപുരം ന്യൂസിനോട്‌ പറഞ്ഞു.

ഇതിനായി പ്രത്യേക അന്യേഷണ സംഘത്തെ രൂപികരിച്ചിട്ടുണ്ടെന്നും അവിടെ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സൂപ്പി നരിക്കാട്ടിയുടെ നേതൃത്വത്തില്‍ രൂപികരിച്ചആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുമായി അന്യേഷണ സംഘം ചര്‍ച്ച നടത്തിയുട്ടെണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നാട്ടുകാരില്‍ നിന്നും വ്യാപകമായി മൊഴിയെടുക്കും. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും.വീഡിയോ പകര്‍ത്തിയത് ആരാണെന്നും എപ്പോഴാണെന്നും കണ്ടെത്താനുള്ള ഊര്‍ജിതമായ അന്വേഷണം നടക്കുന്നതായി എസ് പി പറഞ്ഞു.

എന്നാല്‍ സംഭവം കൊലപാതകം തന്നെയാണ് എന്നാണ് നാട്ടുകാര്‍വിശ്വസിക്കുന്നത്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Mysterious death of Aziz; Rural SP Srinivas said that a comprehensive investigation has been started

NEWS ROUND UP