Categories
Flash News

പ്രവാസിയെ തട്ടിക്കൊണ്ടുപോയ വിഷയത്തിൽ ദുരൂഹത നീക്കണം – ആക്ഷൻകമ്മിറ്റി

തൂണേരി : മുടവന്തേരി സ്വദേശിയായ എം. ടി. കെ. അഹമ്മദ് എന്ന പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ വിഷയവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കണമെന്ന് തൂണേരി പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ ചേർന്ന ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

തട്ടിക്കൊണ്ടുപോകപെട്ട് മൂന്നാം ദിവസം അഹ്മദ് തിരിച്ചെത്തിയെങ്കിലും ഇതിന് പിന്നിൽ പ്രവർത്തിച്ച യഥാർത്ഥ പ്രതികളെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

ഈ നില തുടർന്നാൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്നും അതിനു മുന്നോടിയായി തുണേരിയിൽ എം.എൽ എ ഉൾപ്പടെയുള്ള ജനപ്രതിനിധികളെ അടക്കം സംഘടിപ്പിച്ചുകൊണ്ട് ജനകീയ സദസ്സ് നടത്താനും യോഗം തീരുമാനിച്ചു.

പ്രസിഡൻ്റ് പി ഷാഹിന അദ്ധ്യക്ഷത വഹിച്ചു.

കൺവീനർ ബഷീർ പള്ളിക്കണ്ടി സ്വാഗതം പറഞ്ഞു.
പുന്നക്കൽ അഹ്മദ്,സൂപ്പി നരിക്കാട്ടേരി , അഡ്വ.സജീവൻ, വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, അശോകൻ തൂണേരി, എ.കെ.ടി കുഞ്ഞമ്മദ്, കാഞ്ഞരക്കണ്ടി റഷീദ്, ഹമീദ് മാസ്റ്റർ .സി, ലിഷ കുഞ്ഞിപ്പുര, വിനോദ് കുമാർ യു.കെ, രജീഷ് വി.കെ,
കുമാരൻ എൻ.ടി.കെ , സുധീഷ് .വി.എം എന്നിവർ പ്രസംഗിച്ചു

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Mystery over abduction of expatriate should be cleared - Action Committee

NEWS ROUND UP