നാദാപുരത്തെ ബാങ്ക് തട്ടിപ്പ് ; പുറമേരി യിലെ മുൻ സെക്രട്ടറി അറസ്റ്റിൽ

By | Thursday December 6th, 2018

SHARE NEWS

 നാദാപുരം: സിപിഎം നിയന്ത്രണത്തിലുള്ള നാദാപുരം വനിതാ സർവീസ് സഹകരണസംഘത്തിൽ നിന്നു ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ പുറമേരി വെളളൂർ കോടഞ്ചേരി സ്വദേശി മണ്ടോളളതിൽ വിപിനെ (28) യാണ്ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച വൈകുന്നേരം കോഴിക്കോട് റൂറൽ ജില്ലാക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയ പ്രതിയെ ഡിവൈഎസ്പി പി.പി.മൊയ്തീൻകുട്ടി അറസ്റ്റ് ചെയ്യുകയായിരുന്നു.
സിപിഎം നിയന്ത്രണത്തിലുള്ള നാദാപുരം വനിതാസഹകരണ സംഘത്തിൽ നിന്നുസെക്രട്ടറി മുക്കാൽ കോടിയിലേറെ രൂപ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് സെക്രട്ടറിക്കെതിരെ ബാങ്ക് ഡയറക്ടർ ബോർഡ് നാദാപുരം പോലീസിൽപരാതി നൽകിയിരുന്നു

1999 മുതൽ പ്രവർത്തിച്ചു വരുന്ന വനിതാ സഹകരണ സംഘത്തിൽ സാമ്പത്തിക തിരിമറി നടന്നതായി സംശയമുയർന്നതിനെ തുടർന്ന് 2017 ഓഗസ്റ്റിൽ നടത്തിയ പരിശോധനയിലാണ് എൺപത്തി എട്ട്
ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഇതിനു പിന്നാലെ വിപിനെ സസ്പെന്റ് ചെയ്തു. ബങ്ക്
ഡയറക്ടർ ബോർഡ് നടത്തിയ പരിശോധനയിൽ ഒരേ കൈയക്ഷരത്തിലുള്ള അപേക്ഷ തയ്യാറാക്കിയാണ് തട്ടിപ്പ്
നടത്തിയതെന്ന് കണ്ടെത്തുകയായിരുന്നു.
സസ്പെൻഷൻ കാലത്തിനിടയിൽ നഷ്ടപ്പെട്ട
തുകയിൽ പകുതിയോളം തുക വിപിനിൽ
നിന്നു തിരിച്ചുപിടിച്ചിരുന്നു. നാദാപുരം

പോലീസ് അന്വേഷിച്ച കേസ് പിന്നീട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് വിടുകയായാരുന്നു. റൂറൽ ജില്ല ക്രൈംബ്രാഞ്ച്
വിഭാഗം കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തുന്നതിനിടെ പ്രതി ഒളിവിൽ കഴിയുകയായിരുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽഹാജരാക്കും. പ്രതിയെ ബേങ്കിലെത്തിച്ച് കൂടുതൽ തെളിവെടുപ്പ് നടത്തും.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read