നാദാപുരത്തെ 81 ലക്ഷം രൂപയുടെ തിരിമറി; ജയിലിലായ വിപിന്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെന്ന്‍

By | Thursday December 6th, 2018

SHARE NEWS

നാദാപുരം: നാദാപുരത്തെ 81 ലക്ഷം രൂപയുടെ തിരിമറി നടത്തി ജയിലിലായ വിപിന്‍ കോണ്‍ഗ്രസ്‌ പ്രവര്ത്തകനെന്ന്‍ .
സി.പി.എം. നിയന്ത്രണത്തിലുള്ള നാദാപുരം പഞ്ചായത്ത് വനിതാ സഹകരണസംഘത്തിന്റെ സെക്രട്ടറിയായിരുന്ന പുറമേരി കോടഞ്ചേരി മണ്ടോള്ളതിൽ എൻ.വി. വിപിന്‍. മാധ്യമങ്ങള്‍ പാര്‍ട്ടിയെ ആക്ഷേപിക്കാന്‍ വിഷയം ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് വിപിന്‍ കോണ്ഗ്രസ് പ്രവര്‍ത്തകനാനെന്ന കാര്യങ്ങള്‍ നിരത്തി പ്രതിരോധത്തിനിറങ്ങുന്നത് .

വനിതാ സഹകരണസംഘം നാദാപുരം പഞ്ചായത്ത് പ്രസിഡന്റും റിട്ട. പ്രധാനാധ്യാപികയുമായ കെ. ശ്യാമള നൽകിയ പരാതിയിലാണ് വിപിനിനെതിരെ കേസെടുത്തത്. പത്തുവർഷത്തിനിടയിൽനടന്ന സാമ്പത്തിക തിരിമറിയിൽ 81 ലക്ഷം രൂപ ബാങ്കിനെ കബളിപ്പിച്ചതായാണ് ബാങ്ക് അധികൃതർ പോലീസിന് നൽകിയ പരാതി.
2017 ഓഗസ്റ്റിലാണ് ക്രമക്കേട്‌ നടന്നതായി കണ്ടെത്തിയത്.

Loading...

സെപ്റ്റംബറിൽ സെക്രട്ടറിയെ സസ്പെൻഡ്‌ ചെയ്തിരുന്നു. പണം തിരിച്ചടച്ച് പ്രശ്നം തീർക്കാമെന്ന സെക്രട്ടറിയുടെ ഉറപ്പിൽ ആദ്യം ബാങ്കധികൃതർ നടപടിക്കൊരുങ്ങിയിരുന്നില്ല. സസ്പെൻഷനിലായ സെക്രട്ടറി 45 ലക്ഷം രൂപ തിരിച്ചടച്ചിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെയാണ് അധികൃതർ പരാതിയുമായി രംഗത്തെത്തിയത്. നാദാപുരം പോലീസ് കേസടുത്തതിനുപിന്നാലെ മൂന്നുസാക്ഷികളിൽനിന്ന്‌ തെളിവെടുപ്പ് നടത്തിയിരുന്നു. അവധിദിനങ്ങളിൽപോലും സഹകരണ സംഘത്തിന്റെ അക്കൗണ്ടിൽനിന്ന്‌ പണം പിൻവലിച്ചതായി പോലീസിന്റെ പ്രാഥമികപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

വ്യാജരേഖ ചമക്കൽ, വിശ്വാസവഞ്ചന, ചതി തുടങ്ങിയ വകുപ്പുകൾ ചേർത്താണ് സഹകരണസംഘം സെക്രട്ടറിക്കെതിരേ പോലീസ് കേസെടുത്തത്.

സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണസംഘത്തിന്റെ കീഴിൽ സെക്രട്ടറിയായി പാർട്ടിക്കാരനല്ലാത്തയാളെ നിയമിച്ചതും ചൂടേറിയ ചർച്ചയ്ക്കിടയാക്കി. പോലീസിനുനേരെ ഭരണകക്ഷിയിൽനിന്ന്‌ ശക്തമായ വിമർശമുയരുന്നതിനിടയിൽ അന്വേഷണം ക്രൈംബ്രാഞ്ചിലെ സാമ്പത്തികകുറ്റാന്വേഷണസംഘത്തിന് മൂന്നുമാസംമുമ്പാണ് കൈമാറിയത്. ലോക്കൽപോലീസ് അന്വേഷിച്ചാൽ പ്രതിയുടെ അറസ്റ്റ് വൈകുമെന്നത് പരിഗണിച്ചാണ് സാമ്പത്തികകുറ്റാന്വേഷണസംഘത്തിന് കൈമാറണമെന്ന നിർദേശമുയർന്നത്. സഹകരണസംഘത്തിന്റെ ഒട്ടേറെ രേഖകൾ പരിശോധിക്കേണ്ട കേസായതിനാൽ ലോക്കൽ പോലീസിന്റെ അന്വേഷണത്തിന് കൂടുതൽസമയം വേണ്ടിവരും. ഇതൊഴിവാക്കാനാണ് സാമ്പത്തികകുറ്റാന്വേഷണസംഘത്തിന് കൈമാറിയത്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്