ഓണക്കാലത്ത് മദ്യം-മയക്കുമരുന്ന്;നാദാപുരം എക്സൈസ് കൺട്രോൾ റൂം തുറന്നു

By | Tuesday August 11th, 2020

SHARE NEWS


നാദാപുരം: ഓണക്കാലത്ത് മദ്യം-മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം കൂടുതലായി ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും, വിപണനവും ഫലപ്രദമായി തടയുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുന്നതിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിന്റേയും സ്ട്രൈക്കിംഗ് ഫോഴ്സുകളുടെയും പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തി.

കണ്‍ട്രോള്‍ റൂമുകളിലും എക്സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം. പരാതിക്കാരുടെ പേരു വിവരം രഹസ്യമായി സൂക്ഷിക്കും. വന്‍തോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായ വാറ്റ് എന്നിവയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. ടോള്‍ ഫ്രീ നമ്പര്‍- 155358.

ഡിവിഷനല്‍ എക്സൈസ് കണ്‍ട്രോള്‍ റൂം ,എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, വടകര (04962515082, 9400069680), എക്സൈസ് റെയിഞ്ച് ഓഫീസ്, വടകര (04962516715, 9400069689), എക്സൈസ് റെയിഞ്ച് ഓഫീസ്, നാദാപുരം (04962556100, 9400069690) എക്സൈസ് ചെക്ക് പോസ്റ്റ്, അഴിയൂര്‍ (04962202788, 9400069692).

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്