നാദാപുരത്ത് പെൺകരുത്തിൽ സ്നേഹത്തിൻ്റെ തെളിനീരുറവ

By | Sunday June 7th, 2020

SHARE NEWS


നാദാപുരം: ഉണ്ണിയാർച്ച കഥകളിൽ പേരുകേട്ട നാദാപുരത്ത് പെൺകരുത്തിൻ്റെ ഒരു അദ്ധ്യായം കൂടി. നാദാപുരം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ പെൺകരുത്തിൽ സ്നേഹത്തിൻ്റെ തെളിനീർ ഉറവ ഒഴുകി.

നാദാപുരം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിലെ കുഴിമഠത്തിൽ കല്യാണിയുടെ സ്വന്തമായി വീട്ടിൽ ഒരു കിണർ എന്ന ചിരകാല സ്വപ്നമാണ് തൊഴിലുറപ്പ് തൊഴിലാളികളിൽ കൂടി സാക്ഷാത്കരിക്കപ്പെട്ടത് കെ.പി ജാനു , കെ.പിസുനില ശൈല,ആലിയോട്, രാധ, പീറ്റോള്ളതിൽ സുധ വാസുദേവൻ, മിനി ചന്തു വെച്ചങ്കണ്ടി, രജിത തുടങ്ങിയവർ കിണർ കുഴിക്കലിന് നേതൃത്വം നൽകി.

വാർഡ് മെമ്പർ നിഷ മനോജിന്റെ പ്രത്യേക താൽപ്പര്യപ്രകാരം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കിണർ കുഴിച്ചത്. ഉദ്ഘാടന പരിപാടി നാടിന്റെ ഉത്സവമാകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്