ഒടുവില്‍ ഒരു വര്‍ഷം കൂടി; നാദാപുരം ഗവ:കോളേജ് ദാറുൽ ഹുദാ കെട്ടിടത്തില്‍ തുടരാന്‍ ധാരണയിലായി

By | Saturday March 16th, 2019

SHARE NEWS

നാദാപുരം: തെരുവം പറമ്പ് കേണംബ്ര കുന്നിലെ  ഗവ.കോളേജ് ഒരുവർഷംകൂടി വാണിമേൽ ദാറുൽ ഹുദാ അറബിക് കോളേജ് കെട്ടിടത്തിൽ തുടരാൻ കോളേജ്അ ധികൃതര്‍  ധാരണയായി.

ഗവ.കോളേജ് തങ്ങളുടെ കെട്ടിടത്തിൽനിന്ന് മാറ്റണമെന്ന വാദം അറബിക് കോളേജ് കമ്മിറ്റി ശക്തമായി തുടരുന്നതിനിടയിൽ സമവായ നീക്കവുമായി ഇ.കെ. വിജയൻ എം.എൽ.എ. രംഗത്തെത്തുകയായിരുന്നു. അറബിക് കോളേജ് ഭാരവാഹികളുമായി എം.എൽ.എ.നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

മാർച്ച് 31-നകം ഗവ.കോളേജ് ഒഴിയണമെന്ന നിലപാടാണ് അറബിക് കോളേജ് ഭാരവാഹികൾ സ്വീകരിച്ചത്. എന്നാൽ തെരുവമ്പറമ്പ് കിണമ്പറക്കുന്നിലെ ഗവ.കോളേജിന്റെ കെട്ടിട  നിർമാണപ്രവൃത്തി പൂർത്തിയാക്കാൻ മാസങ്ങളേറെ പിടിക്കുമെന്നും കോളേജ് മാറ്റം ഈ സാഹചര്യത്തിൽ പ്രയാസമുണ്ടാക്കുമെന്നും എം.എൽ.എ. പറഞ്ഞു. അടുത്ത അധ്യയനവർഷം അറബിക് കോളേജിന് ഗവ.കോളേജ് വാടക നൽകും. മുൻകാല പ്രാബല്ല്യത്തോടെ വാടക വേണമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ  തീരുമാനം യോഗത്തിൽ പ്രഖ്യാപിച്ചിട്ടില്ല.

ഗവ.കോളേജിന്റെ കെട്ടിട ഉദ്ഘാടനം വൈകുന്നതിൽ പ്രതിപക്ഷ വിദ്യാർഥി യുവജന സംഘടനകൾ  സമരരംഗത്താണ. സൂപ്പി നരിക്കാട്ടേരി, അഷ്‌റഫ് കൊറ്റാല, ബ്ലോക്ക് പഞ്ചായത്തംഗം തെങ്ങലക്കണ്ടി  അബ്ദുല്ല, അറബിക് കോളേജ് ഭാരവാഹികളായ ടി.പി. കുഞ്ഞിസൂപ്പിഹാജി, എം.കെ. കുഞ്ഞബ്ദുല്ല, പി.  അഹമ്മദ്കുട്ടി, സി.വി. അമ്മദ്, ചെന്നാട്ട് മൊയ്തു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

 

 

 

 

 

 

പുഴകളുടെ ആരോഗ്യം അതിലൂടെ പ്രവഹിക്കുന്ന തെളിനീരാണ്. എന്നാൽ ആ തെളിനീര് നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇവിടെ മയ്യഴിപ്പുഴയിൽ വീഡിയോ കാണാന്‍ https://youtu.be/ztTD-HvqVpo

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read