Categories
Latest

നാദാപുരം ഗവ. താലൂക്ക് ആശുപത്രി ഒ.പി. നവീകരണത്തിന് 1.9 കോടി രൂപ

നാദാപുരം : ഗവൺമെന്റ് താലൂക്ക് ആശുപത്രി ഒ.പി. നവീകരണത്തിന് ആരോഗ്യ വകുപ്പ് 1 കോടി 9 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ. വിജയൻ എം.എൽ.എ. അറിയിച്ചു.

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് എം.എൽ.എ. നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്.

പ്രവൃത്തി ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.

നേരത്തെ പഴയ കെട്ടിടത്തിൽ പ്രവൃത്തിച്ചിരുന്നഒ.പി. അടുത്തിടെയാണ് പുതിയ ബ്ലോക്കിലേക്ക് മാറിയത്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Nadapuram Govt. Taluk Hospital OP 1.9 crore for renovation

NEWS ROUND UP