Categories
Breaking News

നാദാപുരം ഗ്രാമ പഞ്ചായത്ത് അഴിമതിയുടെ കൂടാരമെന്ന് സിപിഐ(എം) നേതൃത്വം

നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്ത് അഴിമതിയുടേയും, കെടുകാര്യസ്ഥതയുടേയും നേര്‍സാക്ഷ്യമായിരിക്കുകയാണെന്ന് സിപിഐ(എം) നേതൃത്വം. പഞ്ചായത്ത് ഭരണ സമിതിയുടെ കൊടുകാര്യസ്ഥ കാരണം കോടികണക്കിന് രൂപ വികസന പദ്ധതികളാണ് നഷ്ടപ്പെട്ടതെന്ന് മുതിര്‍ന്ന സിപിഎം നേതാവും പഞ്ചായത്ത് അംഗവുമായ പി കെ കൃഷ്ണന്‍ ആരോപിച്ചു. ലോക്കല്‍ സെക്രട്ടറി ടി കണാരന്‍ വിവരാഅവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷക്ക് ലഭിച്ച മറുപടി പ്രകാരമാണ് സിപിഎം നേതൃത്വം ആരോപണവുമായി രംഗത്ത് ഉള്ളത്്. അഞ്ച് വര്‍ഷത്തിനിടെ വിവിധ വികസന പദ്ധതികളായി 19. 87 കോടി രൂപ ചെലവഴിക്കാതെ നഷ്ടപ്പെടുത്തിയെന്നാണ് വിവരാവകാശ രേഖകള്‍ പ്രകാരം ലഭിക്കുന്നത്.


2019 20 വര്‍ഷം തൊഴിലുറപ്പ് പദ്ധതികള്‍ക്കായി പഞ്ചായത്തിന് നല്‍കിയ തുകയില്‍ 41% തുകയും പഞ്ചായത്ത് നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. സമൂഹത്തിലെ ഏറ്റവും അടിസ്ഥാന തൊഴിലാളി വിഭാഗത്തിന്റെ കൈ കളില്‍ എത്തേണ്ട 2.6 കോടി രൂപയാണ് പഞ്ചായത്തിന്റെ അനാസ്ഥ കാരണം നഷ്ടമായത്. പദ്ധതികള്‍ ആസൂത്രണം ചെയ്യാനും , നടപ്പിലാകാനും എഞ്ചിനീയറിങ് വിങ്ങ് ഉള്‍പ്പെടെയുള്ള സംവിധാനം പഞ്ചായത്തിനുണ്ടെങ്കിലും ഇതിനെ കൃത്യമായി ചലിപ്പിക്കുന്നതിന് പഞ്ചായത്തിന് കഴിയാറില്ല.

മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന ഫണ്ടുകള്‍ സാമ്പത്തിക വര്‍ഷം ഫിബ്രവരിക്കുള്ളില്‍ ചെലവഴിക്കപ്പെടേണ്ടതാണ്. എന്നാല്‍ അനുവദിച്ച 49.9 ലക്ഷം രൂപയില്‍ 10 ലക്ഷം രൂപ മാത്രമേ വിനിയോഗിച്ചിട്ടുള്ളു. ബ്ലോക്ക്പഞ്ചായത് അനുവദിച്ച തുകയുടെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി. 33.4 ലക്ഷം രൂപ അനുവദിച്ചതില്‍ 17.85 ലക്ഷം രൂപ ചെലവഴിക്കാന്‍ ബാക്കിയാണ്

നാദാപുരത്തെ നിരവധി ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന കല്ലാച്ചി ടൗണിലെത്തുന്നവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക് മൂത്രപ്പുര എന്നത് വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ് എന്നാല്‍ കല്ലാച്ചി കോടതിക് പരിസരത്ത് നിര്‍മിച്ച ശൗചാലയം അഴിമതിയുടെ നേര്‍സാക്ഷ്യമാണ് . 13. 85 ലക്ഷം രൂപയാണ് ശൗചാലയത്തിന് വേണ്ടി ചെലവഴിച്ചതെന്നാണ് പഞ്ചായത്ത് പറയുന്നത്. ശൗചാലയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭരണ കക്ഷിയില്‍ ഉള്ളവര്‍ തന്നെ ആരോപണവുമായി രംഗത്തുണ്ട്.

കോഴിക്കോട് ജില്ലയിലെ നികുതി വരുമാനത്തില്‍ ഏറ്റവും കൂടുതലുള്ള പഞ്ചായത്തുകളില്‍ ഒന്നായ നാദാപുരം ഗ്രാമപഞ്ചായത്തില്‍ അതിനനുസരിച്ചുള്ള വികസന പദ്ധതികള്‍ ഒന്നുമില്ല. ശാസ്ത്രീയമായ ഓവുചാല്‍ സംവിധാനം ഒരുക്കാത്തിനാല്‍ മഴ പെയ്യുമ്പോഴേക്കും ടൗണുകള്‍ പുഴകളായി മാറുന്നതും നിത്യസംഭവങ്ങളാണ്. പൊതു ശ്മശാനത്തിന് വേണ്ടി സ്ഥലം പഞ്ചായത്ത് കൈവശമുണ്ടെങ്കിലും അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല. മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ സംവിധാനമില്ലാത്തതും പഞ്ചായത്തിലെ പ്രധാന ടൗണുകള്‍ മാലിന്യം കുമിഞ്ഞുകൂടാന്‍ കാരണമാകാറുണ്ട്. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമല്ല. സിപിഎം നേതൃത്വം ആരോപിക്കുന്നു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP