പ്രൗഡഗംഭീരമായി ഇഷാന ഒരുങ്ങി; ഹൃദയം കൊണ്ട് ആഹ്ലാദിച്ച് നാദാപുരം

By | Saturday October 19th, 2019

SHARE NEWS

നാദാപുരം: ആധുനിക കാലത്തെ സ്വർണ -വജ്ര ആഭരണങ്ങൾ ഒരുക്കി ഇഷാനാ ഗോൾഡ് ആൻറ് ഡയമണ്ട് നാദാപുരം ഷോറൂം പ്രൗഡ ഗംഭീരമായി നവീകരിച്ചു. നവീകരിച്ച ഷോറൂം ഉദ്ഘാടനം അക്ഷാർത്ഥത്തിൽ നാദാപുരത്തിന് ഉത്സവമായി.

ജോസഫ്  സിനിമയിലൂടെ ജനമനസ്സ് കീഴടക്കിയ   സിനിമ താരം  ആത്മിയ രാജനും    ഉപ്പും മുളകും സീരിയല്‍ താരങ്ങളായ അല്‍സാബിത്ത്, റിഷി, എന്നിവര്‍ ചേര്‍ന്ന്  ഇഷാന ഗോള്‍ഡ്‌ ഉദ്ഘാടനം ചെയിതു .

ചെറിയ മഴ ചാറ്റലിലും താരങ്ങളെ കാണാന്‍ ആരാധകര്‍ റോഡിലും ഷോറൂമിന് മുന്നിലായി തടിച്ചു കൂടിയത് താരങ്ങളോടുള്ള സ്നേഹ വരവേല്‍പ്പാണ് ഇതിലൂടെ കാണാന്‍ കഴിഞ്ഞത്.

ഉപ്പും മുളകും താരങ്ങളായ  അല്‍സാബിത്ത്, റിഷി, എന്നിവര്‍ നേരത്തെ എത്തി സ്റ്റെജില്‍ കയറി ആരാധകരോട് സംസരിക്കുക്കയും പാട്ട് പാടുകയും  സിനിമാ പാട്ടുകള്‍ക്ക് നൃത്തചുവടുകള്‍ വെക്കുകയും ചെയിതത് സന്ദര്‍ശകര്‍ക്ക് നവ്യാനുഭവമായി.

സമീപത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ വരെ ഇഷ്ട്ട സീരിയല്‍ താരങ്ങളെ നേരില്‍ കാണാന്‍ മണിക്കൂറുകളോളം കാത്തിരിക്കുകയും അവരോത്തൊരു സെല്‍ഫി എടുക്കാനും ഷൈക്കാന്റ്റ്  കിട്ടിയതിന്റെ  മറ്റൊരു അനുഭവത്തിലുമായിരുന്നു അവര്‍. താരങ്ങളോത്തുരു സെല്‍ഫി കിട്ടിയതിന്റെ പുഞ്ചിരി പല കുട്ടികളിലും കാണാമായിരുന്നു.

പോലീസുകാര്‍ കാണികളെ ഒതുക്കി നിര്‍ത്തുന്നതില്‍ നന്നേ പണിപ്പെട്ടിട്ടുണ്ടെങ്കിലും താരങ്ങളെ നേരിട്ട് കണ്ടതിന്റെ ആവേശത്തില്‍ വന്‍ കയ്യടികളോടെയാണ് അവരെ സ്വീകരിച്ചത്.

സിനിമാ താരമായ ആത്മിയ രാജന്‍ വൈകിയാണ് എത്തിയെങ്കിലും താരത്തെ കാണാനുള്ള ആകംഷയില്‍ എഴുമണിയോളം ആരാധകര്‍ ചെറിയ മഴയെപ്പോലും അവഗണിച്ചു വരവെല്‍ക്കുകയായിരുന്നു.

പരിപാടിക്കിടയില്‍ ജൂനിയര്‍ കലാഭവന്‍ മണി എന്ന് അറിയപ്പെടുന്ന ഗിരീഷ് ഒറ്റപ്പാലം അവതരിപ്പിക്കുന്ന നാടന്‍ പാട്ടും ഉദ്ഘാടന ചടങ്ങിനു പകിട്ട് കൂട്ടി . മലയാള സിനിമയോട് വിട്ടു മറഞ്ഞ  കലാഭവന്‍ മണിയുടെ വേഷ വിധാനങ്ങളായുള്ള എടുപ്പും ശബ്ധാഗിരണവും  കേട്ടതോടെ പലരുടെയും  മനസ്സില്‍   മണിച്ചേട്ടന്റെ ഓര്‍മ്മകള്‍ കണ്ണീരിലാഴ്ത്തിയെങ്കിലും  വന്‍ കയ്യടികളോടെത്തന്നെയാണ് നടപുരത്തുകാര്‍ ഈ ഒരു  എളിയ  കലാകാരനെയും സ്വീകരിച്ചത്.

സ്റ്റേജില്‍ വെച്ച് നാദാപുരത്തെ മുതിര്‍ന്ന തട്ടാനായ രാമേട്ടന് പൊന്നാട അണിയിച്ച് ആദരിക്കുകയും  നാദാപുരം ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡിലേയും മികച്ച പ്രവര്‍ത്തന രീതികള്‍ കാഴ്ച വെച്ച കുടുംബശ്രീ വനിതകളെയും കൂട്ടത്തില്‍  ആദരിച്ചു. നാദാപുരം ഗവ യു പി സ്കൂളിനായി കുടിവെള്ള പദ്ധതിക്കായുള്ള  ഇഷാന ഗോള്‍ഡ്‌ ടീം നല്‍കിയ ചെക്ക് നാദാപുരം പഞ്ചായത്ത് പ്രസിഡണ്ട്‌ സഫീറ മൂന്നാം കുനി കൈമാറി .

ചടങ്ങില്‍ നാദാപുരം ഖാസി അഹമ്മദ് മൌലവി ,വ്യാപാരി നേതാക്കളായ കുരുബേത്ത് കുഞ്ഞബ്ദുള്ള ,കെ വി നാസര്‍ ,രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ വിപി കുഞ്ഞികൃഷ്ണന്‍, സൂപ്പി നരിക്കാട്ടേരി, അഡ്വ . എ സജീവന്‍, കെടികെ ചന്ദ്രന്‍ എന്നിവര്‍pപങ്കെടുത്തു.

ഇഷാന ഗോള്‍ഡ്‌ മാനേജിംഗ് ഡയരക്ടര്‍ മൊയ്ദീന്‍ ഹാജി  ഡയരക്ടര്‍മാരായ ഇബ്രാഹിം പ്രദീപ്‌ കുമാര്‍ എല്‍ദോ വര്‍ഗീസ്‌ എന്നിവരും പരിപാടിക്ക് നേതൃത്വം നല്‍കി.

 

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്