നാദാപുരത്തിനു വികസന കുതിപ്പേകാന്‍ കുടുംബശ്രീയുടെ ബസ്സ് സര്‍വീസും

By | Thursday March 15th, 2018

SHARE NEWS

 

നാദാപുരം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ നാദാപുരത്ത് ബസ് സര്‍വീസ് ആരംഭിക്കും. വിവിധ പദ്ധതിക്കായി 22 കോടിയുടെ വികസന പദ്ധതിക്ക് ഭരണ സമിതി അംഗീകാരം നല്‍കി. പത്തു കോടി ചിലവില്‍ നാദാപുരം ബസ്സ്റ്റാന്‍ഡ്, കല്ലാച്ചി മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ബി ഒ ടി അടിസ്ഥാനത്തില്‍ പരിഷ്‌കരണം നടത്തുന്നതിനായി പ്രത്യേക കമ്പനി രൂപീകരിക്കും. നാദാപുരം ടൗണുകളില്‍ ഹൈമാസ് ലൈറ്റ് ലൈറ്റുകളും വാര്‍ഡുകളില്‍ സോളര്‍ ലൈറ്റ് സംവിധാനം ഉള്‍പെടെയുള്ള വികസന പദ്ധതികള്‍ക്കാണ് രൂപം നല്‍കിയത്

Loading...

.

പ്രസിഡണ്ട് എം.കെ സഫീറയുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡണ്ട് സി വി കുഞ്ഞികൃഷ്ണനാണ് ബജറ്റ് അവതരിപ്പിച്ചത്. സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍മാരായ മുഹമ്മദ് ബംഗ്‌ളത്ത്, ടി കെ സുബൈദ, ബീന അണിയാരീമ്മല്‍, സെക്രട്ടറി പി എം സുരേഷ്ബാബു അസിസ്റ്റന്റ് സെക്രട്ടറി സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്