Categories
Latest

നാദാപുരത്തെ രാഷ്ട്രീയ കാരണവർ എം കുഞ്ഞിരാമൻ മാസ്റ്ററുടെ ഓർമ പുതുക്കി

പുറമേരി : അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ജനതാദൾ ജില്ലാ വൈ: പ്രസിഡൻ്റുമായ എം കുഞ്ഞിരാമൻ മാസ്റ്റർ നാദാപുരത്തിൻ്റെ ഹൃദയമിടിപ്പറഞ്ഞ രാഷ്ടീയ കാരണവർ ആണെന്നും അദ്ദേഹത്തിൻ്റെ പൊതു പ്രവർത്തനം മാതൃകാപരമായിരുന്നെന്നും സമൂഹം എക്കാലവും ഓർമ്മിക്കുമെന്നും എൽ ജെ ഡി സംസ്ഥാന ജന: സിക്രട്ടറി ഇ പി ദാമോധരൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.

അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഇ കെ സജിത്ത്കുമാർ അധ്യക്ഷത വഹിച്ചു.

എൽ ജെ ഡി ജില്ലാ സിക്രട്ടറി പി പി രാജൻ, എം വേണുഗോപാലകുറുപ്പ് ,വത്സരാജ് മണലാട്ട്, പി പി ദാമോധരൻ അടിയോടി, രവീന്ദ്രൻ പാച്ചാക്കര, കെ രജീഷ്, ടി കെ ബാലൻ, കെ വി നാസർ, ടി കെ രാഘവൻ അടിയോടി, സുരേഷ് മരുതേരി ,ഇ ടി കിരൺബാബു എന്നിവർ സംസാരിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Nadapuram political leaders renewed the memory of M Kunhiraman Master

NEWS ROUND UP