വേനലിലും കുളിരായി പുളിക്കൂല്‍തടയണ; നാദാപുരത്തെ കിണറുകള്‍ ജലസമൃദം

By | Saturday April 20th, 2019

SHARE NEWS

നാദാപുരം: കടുത്ത ചൂട് അനുഭവിക്കുന്ന വേനലില്‍  ജലസംരക്ഷണത്തിന്‍റെ ഭാഗമായി പഞ്ചായത്ത്‌നിർമ്മിച്ച നാദാപുരം  പുളിക്കൂല്‍ റോഡ് തടയണ   നാട്ടുകാർക്ക് ആശ്വസമാകുന്നു . നാദാപുരം ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവിട്ടാണ് തടയണ നിർമ്മിച്ചിരിക്കുന്നത്.

Loading...

നാദാപുരം പഞ്ചായത്തിലെ 7 വാർഡുകളിലൂടെ കടന്നുപോകുന്ന തോടിൽ പുളിക്കൂൾ ഭാഗത്താണ് തടയണ കെട്ടിയത്.
മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായ തോട് വൃത്തിയാക്കിയാണ് തടയണ കെട്ടിയത്.ഇതോടെ സമീപവാസികളായ നിരവധി പേർക്ക് അലക്കാനും, കുട്ടികൾക്ക് നീന്തി തുടിക്കാനുമുള്ള കേന്ദ്രമായി തടയണ മാറി. ഇതേ മാതൃകയിൽ സമീപത്ത് മറ്റൊരു തടയണ ജനകീയമായി പുതുക്കി പണിതിട്ടുണ്ട് .

ജലസംരക്ഷണത്തിന് മാതൃകയായ ഇത്തരം പദ്ധതികൾ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ കൂടുതലായി നടപ്പിലാക്കണമെന്ന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് ബാലകൃഷ്ണൻ പറഞ്ഞു.

3 വർഷങ്ങൾക്ക് മുൻപ് വൃത്തിഹീനമായി കിടന്ന തോട് വൃത്തിയാക്കി തടയണ കെട്ടിയപ്പോൾ സമീപത്തെ വീടുകളിലെ കിണറുകളിൽ വെള്ളം സംഭരിക്കപ്പെടുന്നുണ്ട്.

തൂണേരി ബ്ലോക്ക് പഞ്ചായത്തി ന്റെ വികസന പ്രവർത്തനങ്ങളിലെ മറ്റൊരു നാഴികക്കല്ലായി മാറുകയാണ് തടയണ നിർമ്മാണവും ജലസംരക്ഷണവും.

പുളികൂൾ തടയണ ഒരു തുടക്കമാകട്ടെ .ജലസംരക്ഷണത്തിനൊപ്പം നാടിന്‍റെ  ഒന്നു ചേരലിനും, ആഹ്ലാദങ്ങൾക്കും ഉള്ള ജനകീയ കേന്ദ്രങ്ങൾ ആകാനും അവയ്ക്ക് കഴിയട്ടെ

 

 

 

 

വേനലിലും കുളിരായി പുളിക്കൂലിലെ തടയണ.ജലസംരക്ഷണത്തിന്റെ ഭാഗമായി നിർമ്മിച്ച നാദാപുരം പഞ്ചായത്തിലെ പുളിക്കൂൾ റോഡ് തടയണ ആണ് വേനലിലും നാട്ടുകാർക്ക് ആശ്വസമാക്കുന്നത്….വീഡിയോ കാണാന്‍

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്