Categories
Latest

നാദാപുരത്തെ ക്വട്ടേഷൻ സംഘത്തെകുറിച്ച് അന്വേഷണം നടത്തണം – മോഹനൻ പാറക്കടവ്

നാദാപുരം : സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള ക്വട്ടേഷൻ സംഘത്തിലെ മുഖ്യകണ്ണികൾ നാദാപുരം കേന്ദ്രീകരിച്ചാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നാദാപുരത്ത് നടന്ന ഹവാല-ക്വട്ടേഷൻ ഇടപാടുകളെകുറിച്ച് സമഗ്രഅന്വേഷണം നടത്തണമെന്ന് ഡിസിസി സെക്രട്ടറി മോഹനൻ പാറക്കടവ് ആവശ്യപ്പെട്ടു.

നാദാപുരം മേഖലയിൽ നിരന്തരമായി നടന്ന തട്ടിക്കൊണ്ടുപോകൽ സംഭവങ്ങളിലും അക്രമ സംഭവങ്ങളിലും ക്വട്ടേഷൻ സംഘത്തിന്റെ പങ്കു
ണ്ട്.

പല കേസുകളും ഉന്നതരാഷ്ട്രീയ ഇടപെടലിനെ തുടർന്ന് മുങ്ങി പോവുകയായിരുന്നു. കേസുകളിലെ പ്രതികളെ പിടികൂടാനിരിക്കുമ്പോൾ ഡി വൈ എസ് പി ഉൾപ്പെടെയുള്ളവരെ സ്ഥലം മാറ്റിയ സംഭവവും ഉണ്ടായിട്ടുണ്ട്.

പല പ്രതികളും പിടിക്കപ്പെടാതിരിക്കാനായി ഭരണപക്ഷ രാഷ്ട്രീയസംഘടനയുടെ ഭാരവാഹിയായി മാറി കേസിൽ നിന്നും രക്ഷപ്പെട്ട സംഭവവുമുണ്ട്.

നാട്ടിൽ പലപ്പോഴും അക്രമമുണ്ടാക്കി അരാജകത്വമുണ്ടാക്കാനുള്ള ശ്രമവും ഇത്തരം സംഘം നടത്തുകയുണ്ടായി.

സംസ്ഥാനത്തു പല ഭാഗങ്ങളിലും സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുടെ കേന്ദ്രങ്ങളിൽ
പോലീസ് റെയ്ഡ് നടത്തു മ്പോഴും നാദാപുരം മേഖലയിൽ ഇതിനു മുതിരാത്തത് ഇവരുടെ ഭരണ സ്വാധീനമാണ് തെളീക്കുന്നത്.

കഴിഞ്ഞ അഞ്ചു വർഷത്തിടെ നടന്ന മുഴുവൻ
ക്വട്ടേഷൻ ഹവാല സ്വർണ്ണക്കടത്ത് സംഭവങ്ങളെ കുറിച്ചും പുതിയഅന്വേഷണ സംഘത്തെ വെച്ച് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാകോൺഗ്രസ്സ് സെക്രട്ടറി മോഹനൻ പാറക്കടവ് വടകര റൂറൽ എസ് പിക്കു നിവേദനം നൽകി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Nadapuram Quotation Team should be investigated - Mohanan parakkadavu

NEWS ROUND UP