നാദാപുരം സബ്‌ ജില്ലാ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

By | Thursday October 10th, 2019

SHARE NEWS

നാദാപുരം : ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് ഒക്ടോബർ അവസാന വാരം നടക്കുന്ന നാദാപുരം ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷൻ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.

Loading...

പ്രിൻസിപ്പൽ പി രാജകുമാർ അധ്യക്ഷം വഹിച്ചു. പിടിഎ പ്രസിഡന്റ് രമേശൻ കുന്നുമ്മൽ, എച്ച് എം സിന്ധു, സ്കൂൾ ഭരണസമിതി പ്രസിഡണ്ട്‌ .രവീന്ദ്രൻ പാച്ചക്കര, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ വത്സരാജ് മണലാട്ട്, പ്രോഗ്രാം കമ്മിറ്റി കൺവീനർ രമേശ് ബാബു, മജീദ് മാസ്റ്റർ, വിദ്യാർത്ഥി പ്രതിനിധി റാണ വള്ളിൽ എന്നിവർ സംസാരിച്ചു.
പ്രശസ്ത ചിത്രകാരനും ഇരിങ്ങണ്ണൂർ സ്കൂൾ പൂർവ്വ അധ്യാപകനുമായ രമേശ് രഞ്ജനമാണ് ഈ വർഷത്തെ ലോഗോ രൂപകല്പന ചെയ്തിരിക്കുന്നത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്