നാദാപുരം ടൗണിലെ ടാക്സി സ്റ്റാന്‍റ് ഗ്രാമപ്പഞ്ചായത്ത് ഏറ്റെടുക്കണമെന്ന് ഡ്രൈവര്‍മാര്‍

By | Saturday October 12th, 2019

SHARE NEWS

നാദാപുരം:ടൗണിലെ ടാക്സി കാര്‍ സ്റ്റാന്‍റ് ഗ്രാമപ്പഞ്ചായത്ത് ഏറ്റെടുക്കണമെന്ന് ഡ്രൈവര്‍മാര്‍.  ടൗണിൽ ടാക്സി സ്റ്റാൻഡായി ഉപയോഗിക്കുന്ന സ്ഥലം ലീസിന് കൊടുക്കാൻ തീരുമാനിച്ചതോടെ ഡ്രൈവർമാർ കുടിയിറക്ക് ഭീഷണിയിൽ.

നാൽപ്പത് വർഷത്തിലേറെയായി നാദാപുരത്തെ ടൂറിസ്റ്റ് കാർ ടാക്‌സി ഡ്രൈവർമാർ ടാക്‌സി സ്റ്റാൻഡായി ഉപയോഗിക്കുന്ന സ്ഥലമാണിത്.

കുറ്റ്യാടി റോഡിലെ രജിസ്ട്രാർ ഓഫീസിന് മുൻവശത്തെ രണ്ടുസെന്റിനടുത്തുള്ള റവന്യൂ ഭൂമിയാണിത്. ഇത് സ്വകാര്യവ്യക്തിക്ക് ലീസിന് കൊടുക്കരുതെന്നും ഗ്രാമപ്പഞ്ചായത്ത് ഏറ്റെടുത്ത് ടാക്‌സി സ്റ്റാൻഡായി നിലനിർത്തണമെന്നുമാണ് ഡ്രൈവർമാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഡ്രൈവർമാർ ഇ.കെ. വിജയൻ എം.എൽ.എ.ക്ക് നിവേദനം നൽകി.

എന്നാൽ റീസർവേ 66/10 ൽപെട്ട 1.07 ആർ വരുന്ന ഈ പുറമ്പോക്ക് സ്ഥലം പാട്ടത്തിന് നൽകാൻ തീരുമാനിച്ചതായി തഹസിൽദാർ വ്യക്തമാക്കി. പൊന്നങ്കോട്ട് അബൂബക്കർ ഹാജിക്കാണ് പാട്ടത്തിന് നൽകുന്നത്.

പത്തുവർഷംമുമ്പ് റവന്യൂ വിഭാഗം ടാക്‌സി സ്റ്റാൻഡ്‌ ഒഴിപ്പിച്ചെടുത്തിരുന്നു. അന്ന് ടാക്‌സി ഡ്രൈവർമാർ റോഡരികിലാണ് കാറുകൾ നിർത്തിയിട്ടിരുന്നത്. പിന്നീട് ചർച്ചയെത്തുടർന്ന് സ്റ്റാൻഡായി ഉപയോഗിക്കാൻ അനുവാദംനൽകുകയായിരുന്നു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്