വാണിമേൽ മലയോരത്ത് ഗ്യാസ് ഏജൻസിക്ക് ഗ്രാമപ്പഞ്ചായത്ത് അനുമതി നൽകാത്തതിന്‍റെ കാരണം ദുരൂഹമാണെന്ന് ഉടമകള്‍

By | Thursday December 6th, 2018

SHARE NEWS

വാണിമേല്‍ ഉരുട്ടിയില്‍ ഗ്യാസ് ഏജന്‍സിക്ക്
ഗ്രാമപ്പഞ്ചായത്ത് അനുമതി നല്‍കാത്തതിന്റെ
കാരണം ദുരൂഹമാണെന്ന് ഉടമകള്‍

നാദാപുരം : ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടും ഗ്യാസ് ഏജന്‍സിക്ക് ഗ്രാമപ്പഞ്ചായത്ത് അനുമതി നല്‍കാത്തതിന്റെ കാരണം ദുരൂഹമാണെന്ന് ഗ്യാസ് ഏജന്‍സി ഉടമകള്‍ ആരോപിക്കുന്നു. നിലവില്‍ ഗ്രാമപ്പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഗ്യാസ് വിതരണം ഫലപ്രദമല്ലെന്നും ജനങ്ങളുടെ പ്രയാസം ദുരൂകരിക്കുന്നതിനുള്ള ശ്രമത്തെ തടയാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതെന്നും ഉടമകള്‍ പറഞ്ഞു.

പ്രദേശവാസികളുടെ എതിര്‍പ്പിന്റെ കാരണം അറിഞ്ഞ് സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കുകയാണെന്ന് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നു. എന്നാല്‍ ജനവാസകേന്ദ്രമായ ഉരുട്ടി മലയരോത്ത് ഗ്യാസ് എജന്‍സി തുടങ്ങാന്‍ ഒരു നിലയ്ക്കും അനുമതി നല്‍കുകയില്ലെന്നാണ് സമരക്കാര്‍ വിശദീകരിക്കുന്നത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read