നാദാപുരം:രോഗബാധിതയായി പഠനം മുടങ്ങുമെന്നാശങ്കപ്പെട്ട നന്ദനയ്ക്ക് പഠനത്തിന് അവസരമൊരുങ്ങി.
എളയടം താഴെ മേലേടത്ത് രാജീവൻ്റെ മകൾ നന്ദനയ്ക്ക് രോഗം കരിനിഴൽവീഴ്ത്തിയതിനെ തുടർന്ന് പഠനം മുടങ്ങുമെന്ന അവസ്ഥയായിരുന്നു. ആർ എസി ഹയർ സെക്കണ്ടറി സ്കൂളിൽ പത്താം ക്ലാസ് വിജയം കൈവരിച്ചെങ്കിലും തുടർപഠനത്തിന് സീറ്റ് ലഭിച്ചില്ല.
ഉപരിപഠനത്തിന് മറ്റ് സ്കൂളുകളിൽ പോകാൻ വിദ്യാർത്ഥിക്ക് മാനസികമായി തയ്യാറായിരുന്നില്ല. ഇതിനിടെ തെരഞ്ഞെടുപ്പ് വേളയിലാണ് കുട്ടിയുടെ രക്ഷിതാക്കൾ പുറമേരി പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ രാജേഷിൻ്റെ ശ്രദ്ധയിൽ പെടുത്തുന്നത്.
ഇതിന് പിന്നാലെ കടമേരി ആർ എ സി യിൽ പ്രത്യക സീറ്റ് അനുവദിക്കണമെന്നാശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥിന് പഞ്ചായത്ത് മെമ്പർ നിവേദനം നല്കി.
തുടർ മന്ത്രിയുടെ നിർദ്ദേശപ്രകാരം ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് കഴിഞ്ഞ വെള്ളിയാഴ്ച്ച നന്ദനക്കായി പ്ലസ് വൺ ഹ്യൂമാനിറ്റിസിന് പ്രത്യേകമായി ഒരു സീറ്റ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
പഞ്ചായത്ത് അംഗം രാജേഷ് വീട്ടിലെത്തി ഉത്തരവിൻ്റെ കോപ്പി നന്ദനയ്ക്ക് കൈമാറി.